Thursday, 21 September 2017 8.55 AM IST
ഒാസീസ് സംഘം എത്തി തുടങ്ങി
September 9, 2017, 11:57 pm
ചെന്നൈ : ഇന്ത്യൻ പര്യടനത്തിനായി ആസ്ട്രേലിയൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി. ഏകദിന ടീം അംഗങ്ങളായ നാഥാൻ കോൾട്ടർ നിൽ, ജയിംസ് ഫോക്‌നർ , ആതേൺ ഫിഞ്ച്, ദ്രാവിഡ് നെസ്, മാർകസ് സ്റ്റോയിനിസ്, ആദം സാംപ, കെയിൻ റിച്ചാർഡ്സൺ എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് ചെന്നൈയിൽ എത്തിയത്.
ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുകയായിരുന്ന നായകൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ എന്നിവരുൾപ്പെട്ട സംഘം ഇന്നുരാവിലെയോടുകൂടി എത്തും.
അഞ്ച് ഏകദിനങ്ങളും 3 ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. ഈമാസം 17ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.

വി.വി. കപ്പ്
ഒാപ്പൺ കരാട്ടേ
തിരുവനന്തപുരം : സെൻസായി വിഷ്ണു മെമ്മോറിയൽ വി.വി. കപ്പ് ദേശീയ ഒാപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ തുടങ്ങി. മത്സരങ്ങൾ ഇന്നവസാനിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ