Thursday, 21 September 2017 8.56 AM IST
വിനീഷ്യസ് വിലയേറിയ താരം
September 9, 2017, 11:52 pm
ന്യൂഡൽഹി : അണ്ടർ 17 ലോക കപ്പിനുള്ള ബ്രസീലിയൻ ടീമംഗമായ 16 കാരൻ വിനീഷ്യസ് ജൂനിയർ ഇന്ത്യയിൽ മത്സര ടൂർണമെന്റിൽ കളിക്കുന്ന ഏറ്റവും വിലയേറിയ ഫുട്ബാൾ താരമാകാൻ ഒരുങ്ങുന്നു.
പതിനാറുകാരനായ ഈ ബ്രസീലിയൻ അത്ഭുതബാലന്റെ ആദ്യത്തെ ഫിഫാ ടൂർണമെന്റാണ് അണ്ടർ 17 ലോകകപ്പ്.
ലോകത്തെ ഏറ്റവും വിലയേറിയ ടീനേജ് താരങ്ങളിൽ ഒരാളാണ് വിനീഷ്യസ്.
ബ്രസീലിയൻ ക്ളബ് ഫ്ളെമം ഗോയിൽ നിന്ന് സ്പാനിഷ് സൂപ്പർ ക്ളബ് റയൽ മാഡ്രിഡ് 45 മില്യന്റെ യൂറോ (ഏകദേശം 346 കോടി 40 ലക്ഷം രൂപ) മുടക്കിയാണ് വിനീഷ്യസിനെ തങ്ങളുടെ നിരയിലേക്ക് എത്തിക്കുന്നത്. 2018 ജൂലായ് മുതലാണ് വിനീഷ്യസ് റയലിനൊപ്പം പന്ത് തട്ടുക.
ബ്രസീലിനെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത് കൊച്ചിയിലാണ്. അതിനാൽതന്നെ മലയാളികൾക്കും വിനീഷ്യസിന്റെ വിസ്മയ ഫുട്ബാൾ കാണുവാനുള്ള അവസരം ലഭിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ