Friday, 22 September 2017 10.12 AM IST
എം.എസ്. സുബ്ബുലക്ഷ്‌മി ദേശീയ സംഗീതോത്സവം
September 14, 2017, 12:05 am
തിരുവനന്തപുരം: സംഗീത പ്രതിഭ എം.എസ്. സുബ്ബുലക്ഷ്‌മിയുടെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എം.എസ്. സുബ്ബുലക്ഷ്‌മി ദേശീയ സംഗീതോത്സവം സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്‌ക്ക് 2ന് കോ-ബാങ്ക് ടവറിൽ നടക്കുന്ന അനുസ്‌മരണ ചടങ്ങ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി ഉദ്‌ഘാടനം ചെയ്യുമെന്ന് ഫെസ്‌റ്റിവൽ ഡയറക്‌ടർ രാജാവാര്യർ അറിയിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിന് വേണ്ടി കൊല്ലം സ്‌റ്റേജ് ഇന്ത്യാ പെർഫോമിംഗ് ആൻ‌ഡ് റിസർച്ച് സെന്ററാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്. 3.30ന് നടക്കുന്ന സെമിനാറിൽ സംഗീതജ്ഞ ബി. അരുന്ധതി, എം.പി. സുരേന്ദ്രൻ, ഡോ. അച്യുത് ശങ്കർ എസ്. നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 5.30ന് എം.എസ്. സുബ്ബുലക്ഷ്‌മിയുടെ ജീവിതം അനാവരണം ചെയ്യുന്ന ലഘുചിത്രം പ്രദർശിപ്പിക്കും. 6.30ന് പി. ഉണ്ണിക്കൃഷ്‌ണന്റെ കർണാടക സംഗീതക്കച്ചേരി. എം.എസ്. സുബ്ബുലക്ഷ്‌മിയുടെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ച ഫോട്ടോ പ്രദർശനവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ജെ. തുളസീധരക്കുറുപ്പ്, ഹരീഷ് കടയപ്പറത്ത്, സുജിത്ത് സി.ഡി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ