Thursday, 21 September 2017 10.39 AM IST
ഉഴുന്നാലിനായി മോചനദ്രവ്യം നൽകിയില്ല: കേന്ദ്ര മന്ത്രി വി.കെ.സിംഗ്
September 14, 2017, 2:43 am
തിരുവനന്തപുരം: യമനിൽ ഭീകരരുടെ തടവിൽ നിന്ന് ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ മോചനദ്റവ്യം നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്റി വി.കെ. സിംഗ് പറഞ്ഞു. യുക്തമായ നയതന്ത്ര ഇടപെടലാണ് ഉഴുന്നാലിലിന്റെ മോചനത്തിന് വഴിതെളിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പല ഇടപെടലുകളും നടത്തിയിരുന്നു. ഇത്തരം അവസരങ്ങളിൽ സാധാരണ നടപടിക്രമങ്ങളും അസാധാരണ നടപടിക്രമങ്ങളും സ്വീകരിക്കാറുണ്ട്. ഫാ. ടോം ഉഴുന്നാലിനെ സുരക്ഷിതനായി നാട്ടിലെത്തിക്കുകയെന്നതിനായിരുന്നു പ്രാധാനം.
മോചനം സംബന്ധിച്ച് പലവിധത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. അത് ശരിയായ കാര്യമല്ല. മോചനശേഷം അദ്ദേഹം ഇന്ത്യൻ എംബസിയുമായി സംസാരിച്ചിട്ടില്ല. ഇന്ത്യയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ഫാ. ഉഴുന്നാലിൽതന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും വി.കെ.സിംഗ് പറഞ്ഞു.

കടകംപള്ളിയുടെ ചൈനയാത്രയിൽ പ്രോട്ടോക്കോൾ പ്രശ്നം
പ്രോട്ടോക്കോൾ പ്രശ്നം മൂലമാണ് മന്ത്റി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത്. ചൈനയിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജനറൽ അസംബ്ലിയിലെ ഉന്നതതല യോഗത്തിൽ പങ്കെടുക്കാനാണ് കടകംപള്ളി യാത്ര നിശ്ചയിച്ചിരുന്നത്. ഉദ്യോഗതലത്തിൽ താഴ്ന്ന പദവിയുള്ളവരുമായാണ് അദ്ദേഹം ചർച്ച നടത്താനിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസിന് നിരക്കുന്നതല്ല. കടകംപള്ളി ചൈനാ സന്ദർശനം തീരുമാനിച്ചിരുന്നത് ശരിയായ പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വി.കെ.സിംഗ് പറഞ്ഞു.




 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ