Friday, 22 September 2017 10.10 AM IST
പാറശാല രൂപത ഉദ്ഘാടനവും മാർ യൗസേബിയോസ് മെത്രാപൊലീത്തയുടെ സ്ഥാനാരോഹണവും 23 ന്
September 14, 2017, 2:06 am
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയിൽ പുതുതായി രൂപീകരിച്ച പാറശാല രൂപതയുടെ ഉദ്ഘാടനവും ആദ്യ മെത്രാപൊലീത്തയായി തോമസ് മാർ യൗസേബിയോസിന്റെ സ്ഥാനാരോഹണവും 23 ന് ഉച്ചയ്ക്ക് 2 ന് ബാലരാമപരം നസ്രത്ത് ഹോം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിക്കും. അന്ത്യോഖ്യാ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവാ മുഖ്യാതിഥിയായിരിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ്
ജാംബത്തിസ്തദിക്വാതോ്ര വചനസന്ദേശം നൽകും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ പിൻഗാമി മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ മദർ പ്രേമ മുഖ്യസന്ദേശം നൽകും. കതോലിക്കാ ബാവ അദ്ധ്യക്ഷ്യത വഹിക്കും. കെ.സി.ബി.സി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യം, ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, നെയ്യാറ്റിൻകര ബിഷപ്പ് വിൻസന്റ് സാമുവൽ, സി.എസ്.ഐ ബിഷപ്പ് ധർമ്മരാജ് റസാലം തുടങ്ങിയവർ അനുഗ്രഹസന്ദേശം
നൽകും. ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ഇമാം പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, എം.എൽ.എമാരായ ഒ. രാജഗോപാൽ, ഐ.ബി. സതീഷ്, എം. വിൻസന്റ്, മദർ ലിഡിയാ ഡി.എം.പി. പൗലോസ് തുടങ്ങിയവർ സംസാരിക്കും. വിശുദ്ധ മദർ തെരേസ മദ്ധ്യസ്ഥയായുള്ള രാജ്യത്തെ ആദ്യരൂപതയാണ് പാറശാലയെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയിൽ ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്ന തോമസ് മാർ യൗസേബിയോസാണ് പുതിയ രൂപതയിലെ മെത്രപ്പൊലീത്ത. പാറശാല സെന്റ് മേരീസ് ദൈവാലയമാണ് രൂപതയുടെ കത്തീഡ്രൽ. തിരുവനന്തപുരം അതിരൂപതയിലുണ്ടായിരുന്ന രണ്ട് ഇടവകകളും പാറശാല, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ 103 ഇടവകകളും 11 വൈദികമന്ദിരങ്ങളും 23 സന്യാസ ഭവനങ്ങളും ഒരു കോളേജും 12 എയ്ഡഡ് സ്കൂളുകളും 59 മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും 5 ജീവകാരുണ്യ കേന്ദ്രങ്ങളും പുതിയ രൂപതയിലാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ