Friday, 22 September 2017 10.09 AM IST
മനസ് നാടക വിരുന്ന് 15 മുതൽ
September 14, 2017, 12:40 am
തിരുവനന്തപുരം : മനസ് നാടക സഹൃദയ സംഘത്തിന്റെ നാലാമത് നാടകവിരുന്ന് 15 മുതൽ 25 വരെ തീർത്ഥപാദമണ്ഡപത്തിൽ നടക്കുമെന്ന് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് ആറിന് പൂയം തിരുനാൾ ഗൗരി പാർവതി ഭായി നാടക വിരുന്ന് ഉദ്‌ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ മാടമ്പിയും മക്കളും എന്ന നാടകം അവതരിപ്പിക്കും. 16ന് നടക്കുന്ന ചടങ്ങിൽ ചലച്ചിത്രതാരം മധുവിനെ ആദരിക്കും. സമാപന സമ്മേളനം മേയർ വി.കെ. പ്രശാന്ത് ഉദ്‌ഘാടനം ചെയ്യും. ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തും. അന്ന് തിരുവനന്തപുരം സോപാനത്തിന്റെ സഹയാത്രികന്റെ ഡയറിക്കുറിപ്പാണ് അരങ്ങിലെത്തുന്നത്. പ്രവേശനം സൗജന്യം. ടി.പി. പത്മകുമാർ, കരുംകുളം ബാബു, ആറ്റുകാൽ സുരേഷ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ