Thursday, 21 September 2017 11.21 PM IST
മീസൽസ് റൂബെല്ല വാക്‌സിനേഷൻ കാമ്പെയിൻ
September 14, 2017, 12:10 am
 

മീസൽസ് റൂബെല്ല വാക്‌സിനേഷൻ കാമ്പെയിൻ ഒക്‌ടോബർ മൂന്നു മുതൽ സംസ്ഥാനത്ത് ആരംഭിക്കും.
മീസൽസ്, റൂബെല്ല രോഗങ്ങൾക്കെതിരെ സൗജന്യമായി ഒറ്റ പ്രതിരോധ കുത്തിവയ്പാണ് നൽകുന്നത്. ഒൻപത് മാസം മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കാണ് കുത്തിവയ്‌പെടുക്കുന്നത്. കേരളത്തിൽ 75 ലക്ഷത്തോളം കുട്ടികൾക്ക് കുത്തിവയ്പ് നൽകും. സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിലൂടെയാണ് വാക്‌സിനേഷൻ നടത്തുക. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കു പുറമെ എൻ. എച്ച്. എം, സാമൂഹ്യനീതി, മെഡിക്കൽ വിദ്യാഭ്യാസം, ആയുഷ്, ഹോമിയോ, തദ്ദേശസ്വയംഭരണം, ജില്ലാ ഭരണകൂടങ്ങൾ, ലയൺസ് ക്‌ളബ്, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ തുടങ്ങി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. കുട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വിപുലമായ പ്രചാരണം നടത്താനും തീരുമാനിച്ചു.
മന്ത്രിമാരായ ശൈലജയും പ്രൊഫ. സി. രവീന്ദ്രനാഥും ചേർന്ന് കാമ്പയിൻ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പുതല ഉദ്യോഗസഥർ, ഐ. ഐം. എ, പീഡിയാട്രിക് അസോസിയേഷൻ, യുനിസെഫ്, ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

എൻ.എഫ്.ഡി.ബി പ്രോജക്ടിൽ കരാർ നിയമനം
വിഴിഞ്ഞം സി.എം.എഫ്.ആർ.ഐയിൽ (സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) കരാർ വ്യവസ്ഥയിൽ വിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 4 ന് രാവിലെ 11 ന് നടക്കും. അഞ്ച് ഒഴിവുകളുണ്ട്. 21നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം (നിയമാനുസൃത ഇളവ് ലഭിക്കും) പ്രതിമാസം 15,500 രൂപയാണ് വേതനം. പത്താംക്ലാസ് പാസായിരിക്കണം. ഹാച്ചറി ജോലിയിലും സീ കേജ് ഫാമിംഗിലും അറിവും പ്രവൃത്തി പരിചയവുമുണ്ടാവണം. നീന്തൽ അറിയുന്നതും കടലിൽ ജോലി ചെയ്യാനുള്ള സന്നദ്ധതയും അഭികാമ്യം. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം. അറ്റസ്റ്റ് ചെയ്ത പകർപ്പ്, പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ അഭിമുഖത്തിനെത്തുമ്പോൾ കൊണ്ടുവരണം.

ആർ.എം.എസ്.എയിൽ ക്ലർക്കുമാരുടെ ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) സ്റ്റേറ്റ് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് ക്ലർക്കുമാരുടെ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾ പൊതുവിദ്യാഭ്യാസം, ആർ.എം.എസ്.എ വകുപ്പുകളുടെ വെബ്‌സെറ്റുകളിലുണ്ട്. അപേക്ഷ 30നകം ലഭിക്കണം. ഫോൺ : 0471 - 2331388

കെൽട്രോൺ ടെലിവിഷൻ ജേണലിസം കോഴ്‌സിൽ ഒഴിവ്
കെൽട്രോൺ നടത്തുന്ന ഒരു വർഷ പി.ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2017-18 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കോഴിക്കോട് കോൽട്രോൺ നോളജ് സെന്ററിലാണ് ഒഴിവ്. ചാനലുകളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേർണലിസം ഓൺലൈൻ ജേർണലിസം പരിശീലനവും ലഭിക്കും. 27 വയസ് കവിയാത്ത ബിരുദധാരികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 28 നകം സെന്ററിൽ നേരിട്ടെത്തണം. കെൽട്രോൺ നോളജ് സെന്റർ. 3rd ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് - 673002 ആണ് വിലാസം. വിശദവിവരങ്ങൾക്ക് : 9746798082, 8137969292.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ