Thursday, 21 September 2017 10.38 AM IST
മതനിരപേക്ഷത ഉൾക്കൊള്ളാത്തവർ സമാധാനം കെടുത്തുന്നു: മുഖ്യമന്ത്രി
September 14, 2017, 2:48 am
തിരുവനന്തപുരം: മതനിരപേക്ഷത ഉൾക്കൊള്ളാൻ കഴിയാത്തവർ നാടിന്റെ സമാധാനം കെടുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യകാരന്മാർ കൊലചെയ്യപ്പെടാതിരിക്കാൻ മൃത്യുഞ്ജയ ഹോമം നടത്തണമെന്നാണ് ഒരു സംഘപരിവാർ നേതാവ് ഭീഷണിപ്പെടുത്തിയത്. മതനിരപേക്ഷതയുടെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടാണ് ഭീഷണി. പുരോഗമനാശയങ്ങൾ വച്ചുപൊറുപ്പിക്കാത്തവരാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. ആയുധങ്ങൾ കൊണ്ട് പൊരുതുന്നവർക്ക് മതനിരപേക്ഷത ഉൾക്കൊള്ളാനാവില്ല എന്നതിന്റെ തെളിവാണ് ഗൗരി ലങ്കേഷിന്റെ കൊല. 1992ന് ശേഷം 40 മാദ്ധ്യമപ്രവർത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. വിലക്കുകളെയും ഭീഷണികളെയും ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയുമെന്ന് പുതിയ തലമുറയിലെ മാദ്ധ്യമ പ്രവർത്തകർ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോറം നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വവിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. കേസരി സ്മാരക അവാർഡിന് അർഹനായ ജേക്കബ് തോമസിനെ ചടങ്ങിൽ ആദരിച്ചു. ഫോറം പ്രസിഡന്റ് നടുവട്ടം സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ഫോറം വൈസ് പ്രസിഡന്റ് പ്രതാപചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ