Thursday, 21 September 2017 11.21 PM IST
കേരള സർവകലാശാല
September 14, 2017, 12:10 am
 
കാര്യവട്ടം ആർക്കിയോളജി പഠനവകുപ്പിൽ എം.എ ആർക്കിയോളജി പ്രോഗ്രാമിൽ (2017 അഡ്മിഷൻ) എസ്.ടി വിഭാഗത്തിന് ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി 16-ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.

പ്രോജക്ട് ഫെലോ വാക് - ഇൻ ഇന്റർവ്യൂ
ജിയോളജി പഠനവകുപ്പിൽ പ്രൊജക്റ്റ് ഫെലോയുടെ താത്കാലിക നിയമനത്തിനായുള്ള വാക് - ഇൻ ഇന്റർവ്യൂ 22-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാര്യവട്ടം ജിയോളജി പഠനവകുപ്പിൽ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയം: അപേക്ഷാ തീയതി നീട്ടി
അവസാന വർഷ ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - ത്രീ മെയിൻ സിസ്റ്റം) പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി 28 വരെ നീട്ടി.

ബി.എച്ച്.എം പരീക്ഷ
രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) പരീക്ഷകൾക്കുള്ള (2006, 2011 & 2014 സ്‌കീം) ഓൺലൈൻ രജിസ്‌ട്രേഷൻ 14 മുതൽ ആരംഭിക്കും. പിഴ കൂടാതെ 20 (50 രൂപ പിഴയോടെ 23, 125 രൂപ പിഴയോടെ 25) വരെ ഫീസടച്ച് അപേക്ഷിക്കാം.

പി.ജി പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ - അവസാന തീയതി 16
ഗവ/എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ (പി.ജി) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 16 ന് വൈകിട്ട് അഞ്ച് മണി വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പ്രിന്റൗട്ട് നിർബന്ധമായും സൂക്ഷിക്കണം. ഇതിനോടകം അപേക്ഷ സമർപ്പിച്ചവർ തങ്ങളുടെ കൈവശമുള്ള അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷ്മമായി പരിശോധിച്ച് 18 നകം ആവശ്യമുള്ള തിരുത്തലുകൾ വരുത്തിയ ശേഷം പുതിയ പ്രിന്റൗട്ട് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്.


പി.ജി. പ്രവേശനം - കമ്മ്യൂണിറ്റി ക്വോട്ട
എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തരബിരുദ (പി.ജി ) കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് 16 വരെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ എന്നിവ സഹിതം ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം. 20.09.2017-ന് കോളേജിൽ കമ്മ്യൂണിറ്റി മെരിറ്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. 26.09.2017-ന് പ്രവേശനം നടത്തും. സർവകലാശാലയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല.


പി.ജി. പ്രവേശനം - സ്‌പോർട്‌സ് ക്വോട്ട
എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തരബിരുദ (പി.ജി ) കോഴ്‌സുകളിലേക്കുള്ള സ്‌പോർട്‌സ് ക്വോട്ട പ്രവേശനത്തിന് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, സ്‌പോർട്‌സിലെ നേട്ടങ്ങൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം. സർവകലാശാലയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ