Friday, 22 September 2017 10.10 AM IST
എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു
September 14, 2017, 12:05 am
വെള്ളറട: നെയ്യാറ്റിൻകര ഗവ. പോളിടെക്നിക്കിലെ എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ ആറു ദിവസം നീണ്ടുനിന്ന പുനർജനി ക്യാമ്പ് സമാപിച്ചു. ക്യാമ്പിനോടനുബന്ധിച്ച് അംഗങ്ങൾ വെള്ളറട സർക്കാർ ആശുപത്രിയുടെ പരിസരം ശുചീകരിച്ച് പെയിന്റിംഗ് നടത്തുകയും കേടായ ഉപകരണങ്ങൾ നന്നാക്കുകയും ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പെരുങ്കടവിള ബ്ളോക്ക് പ്രസിഡന്റ് പി. സുജാതകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബിനു റാണി, ആശുപത്രി വികസന സമിതി അംഗങ്ങളായ വിജയൻ, മണികണ്ഠൻ, രാജേന്ദ്ര പ്രസാദ്, സത്യശീലൻ, സാബു, ശ്യാം തുടങ്ങിയവർ സംസാരിച്ചു. ഡി. ബിജു സ്വാഗതവും എസ്.ആർ. അബിൻഷാ നന്ദിയും പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ