Tuesday, 21 November 2017 8.08 AM IST
ച​രി​ത്രം കു​റി​ച്ച സാ​മൂ​ഹ്യ​വി​പ്ല​വം
September 14, 2017, 12:05 am
യു.വിക്ര​മൻ
ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ലെ വാർ​ത്ത​യാ​യ ആ​ദ്യ വി​ധ​വാ​ വി​വാ​ഹം ന​ട​ന്ന​ത് 1934 സെ​പ്തം​ബർ 13 നാ​ണ്; 83 വർ​ഷം മു​മ്പ്. ന​മ്പൂ​തി​രി സ​മു​ദാ​യ​ ത്തി​ലെ അ​ക്കാ​ല​ത്തെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ബാ​ല​വി​ധ​വ​ക​ളു​ടെ ജീ​വി​തം. ​വി​ധ​വാ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും ഒ​ക്കെ അ​ന്ന് വ​ലി​യ സാ​ഹ​സ​മാ​യി പ​ല​രും ക​രു​തി​പ്പോ​ന്നു. ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ലെ പു​രോ​ഗ​മ​ന വാ​ദി​ക​ളാ​യ ഒ​രു​വി​ഭാ​ഗം സ​മു​ദാ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​നാ​ചാ​ര​ങ്ങ​ളെ ഏ​തെ​ങ്കി​ലും വി​ധ​ത്തിൽ മ​റി​ക​ട​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഇ​ക്കൂ​ട്ട​ത്തിൽ പ്ര​ധാ​നി വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലും കാർ​മി​ക​ത്വ​ത്തി​ലു​മാ​ണ് ആ​ദ്യ​ത്തെ വി​ധ​വാ വി​വാ​ഹം ന​ട​ന്ന​ത്. വ​രൻ എം.​ആർ.ബി എ​ന്ന പേ​രിൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന വ​ന്നേ​രി മു​ല്ല​മം​ഗ​ല​ത്തെ രാ​മൻ ഭ​ട്ട​തി​രി​പ്പാ​ട്. വി.ടി ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ ഭാ​ര്യാ സ​ഹോ​ദ​രി​യാ​യ ഉ​മാ അ​ന്തർ​ജ്ജ​ന​ത്തി​ന്റെ ആ​ദ്യ​വി​വാ​ഹം സ​മു​ദാ​യാ​ചാ​ര പ്ര​കാ​രം ന​ട​ന്നി​രു​ന്നെ​ങ്കി​ലും വി​വാ​ഹ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച അ​വർ വി​ധ​വ​യാ​യി.
ന​മ്പൂ​തി​രി​മാ​രു​ടെ സാ​മു​ദാ​യി​ക പ്ര​സ്ഥാ​ന​ത്തി​നു നേ​തൃ​ത്വം വ​ഹി​ച്ച സം​ഘ​ട​ന​യാ​ണ് യോ​ഗ​ക്ഷേ​മ സ​ഭ. ന​മ്പൂ​തി​രി​മാർ​ക്ക് വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധ​മാ​യും ധർ​മ്മാ​ചാ​ര സം​ബ​ന്ധ​മാ​യും രാ​ജ​നീ​തി സം​ബ​ന്ധ​മാ​യും ധ​ന​സം​ബ​ന്ധ​മാ​യു​മു​ള്ള അ​ഭി​വൃ​ദ്ധി ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​വാൻ രൂ​പം കൊ​ണ്ട​താ​ണ് ഈ പ്ര​സ്ഥാ​നം.

1908 മാർ​ച്ചിൽ ശി​വ​രാ​ത്രി ദി​വ​സം (1083 കും​ഭം 18) ആ​ലു​വാ ചെ​റു​മു​ക്ക് വൈ​ദി​ക​ന്റെ ഗൃ​ഹ​ത്തിൽ വ​ച്ചാ​ണ് യോ​ഗ​ക്ഷേ​മ മ​ഹാ​സ​ഭ ജ​ന്മം​കൊ​ണ്ട​ത്. അ​ദ്ധ്യ​ക്ഷൻ ദേ​ശ​മം​ഗ​ല​ത്ത് ശ​ങ്ക​രൻ ന​മ്പൂ​തി​രി​പ്പാ​ടാ​യി​രു​ന്നു. പ​ത്ര​ങ്ങൾ, ബാ​ങ്ക് എ​ന്നി​വ തു​ട​ങ്ങി വ​ളർ​ന്നും ത​ളർ​ന്നും ​വ​ന്ന ഈ സം​ഘ​ട​ന ക്ര​മേ​ണ ക്ഷ​യി​ച്ചു.

കേ​ര​ള​ത്തിൽ, ജാ​തി​കൊ​ണ്ടും ഭൂ​പ്ര​ഭു​ത്വം കൊ​ണ്ടും ഏ​റ്റ​വും ഉ​യർ​ന്ന വി​ഭാ​ഗ​മാ​യി​രു​ന്ന ന​മ്പൂ​തി​രി​മാർ​ക്കി​ട​യിൽ പ​ല അ​വ​ശ​ത​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ന​വീ​ന വി​ദ്യാ​ഭ്യാ​സ​ത്തി​ല​വർ വ​ള​രെ പി​ന്നി​ലാ​യി​രു​ന്നു. ന​മ്പൂ​തി​രി കു​ടും​ബ​ത്തിൽ മൂ​ത്ത സ​ഹോ​ദ​ര​നു മാ​ത്ര​മേ (മൂ​സ്സ്) സ്വ​സ​മു​ദാ​യ​ത്തിൽ വി​വാ​ഹം ക​ഴി​ക്കാ​വൂ എ​ന്നും മ​റ്റു​ള്ള​വർ കോ​വി​ല​ക​ങ്ങ​ളി​ലോ, നാ​യർ ത​റ​വാ​ടു​ക​ളി​ലോ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു പ​ഴ​യ ആ​ചാ​രം. മൂ​സ്സി​ന് ഒ​ന്നി​ല​ധി​കം വി​വാ​ഹ (വേ​ളി)വും ആ​കാം. 15-16 വ​യ​സ്സു​ള്ള പെൺ​കു​ട്ടി​ക​ളെ പ​ടു​കി​ഴ​വ​ന്മാർ വി​വാ​ഹം ചെ​യ്യു​ക പ​തി​വാ​യി​രു​ന്നു. സ്ത്രീ​കൾ മ​റ​ക്കു​ട പി​ടി​ച്ചേ പു​റ​ത്തി​റ​ങ്ങാ​വൂ. ഋ​തു​മ​തി​യാ​യാൽ നാ​ലു​കെ​ട്ടിൽ​ത്ത​ന്നെ ക​ഴി​ഞ്ഞു കൂ​ട​ണം. വി​ധ​വാ വി​വാ​ഹം നി​ഷി​ദ്ധ​മാ​യി​രു​ന്നു. സ്ത്രീ​ധ​ന​വും കൊ​ടു​ക്കേ​ണ്ടി​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങൾ​ക്ക് സ്വ​ത്ത് ഭാ​ഗി​ച്ചു കി​ട്ടി​യി​രു​ന്നി​ല്ല. ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ച്ചി​രു​ന്ന​ത് അ​ന്തർ​ജ​ന​ങ്ങ​ളാ​ണ്. ഈ വ​ക അ​വ​ശ​ത​കൾ​ക്കെ​തി​രാ​യി പ്ര​വർ​ത്തി​ക്കാ​നാ​ണ് യോ​ഗ​ക്ഷേ​മ​സ​ഭ രൂ​പീ​ക​രി​ച്ച​ത്.

കൂ​റൂർ ന​മ്പൂ​തി​രി​പ്പാ​ട് അ​ടി​ത്ത​റ പാ​കി​യ​തും വി.ടി ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ ഊർ​ജ്ജ​സ്വ​ല​മാ​യ നേ​തൃ​ത്വം പു​തി​യ ഊ​ക്കും ഉ​ശി​രും ല​ക്ഷ്യ​ബോ​ധ​വും നൽ​കി​യ​തു​മാ​യ യോ​ഗ​ക്ഷേ​മ​സ​ഭ​യി​ലും ന​മ്പൂ​തി​രി യു​വ​ജ​ന സം​ഘ​ത്തി​ലും അ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ക്ഷോ​ഭ​ണ​ങ്ങ​ളി​ലും എം.​ആർ.ബി നേ​രി​ട്ട് പ​ങ്കെ​ടു​ത്തു. അ​തോ​ടൊ​പ്പം ത​ന്റെ തൂ​ലി​ക​യെ ആ പോ​രാ​ട്ട​ത്തി​ലെ പ​ട​വാ​ളാ​ക്കി മാ​റ്റു​ക​യും ചെ​യ്തു. 'മ​റ​യ്ക്കു​ള്ളി​ലെ മ​ഹാ​ന​ര​കം' എ​ന്ന നാ​ട​കം, വി.ടി യു​ടെ 'അ​ടു​ക്ക​ള​യിൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക്' പോ​ലെ യാ​ഥാ​സ്ഥി​തി​ക​ത്വ​ത്തി​ന്റെ നേർ​ക്കെ​റി​ഞ്ഞ ഒ​രു വ​ലി​യ ബോം​ബാ​യി​രു​ന്നു.
വി​ധ​വാ വി​വാ​ഹം ഒ​രു ആ​വ​ശ്യ​മാ​യു​ന്ന​യി​ക്കാൻ പ​രി​ഷ്‌ക​ര​ണ പ്ര​സ്ഥാ​നം ധൈ​ര്യ​പ്പെ​ട്ടി​ല്ല. ന​മ്പൂ​തി​രി വി​ധ​വ​ക​ളു​ടെ ജീ​വി​തം ക​ഷ്ടാൽ ക​ഷ്ട​ത​ര​മാ​യി​രു​ന്നു. എ​ല്ലാ​വ​രാ​ലും വെ​റു​ക്ക​പ്പെ​ട്ട് ആർ​ക്കും ക​ണ്ടു​കൂ​ടാ​തെ, 'അ​ശ്രീ​ക​ര'ങ്ങ​ളാ​യി, അ​വർ​ക്ക് ഭർ​ത്തൃ​ഗൃ​ഹ​ങ്ങ​ളിൽ 'ച​ത്ത​തി​നൊ​ക്കു​മേ ജീ​വി​ച്ചി​രി​ക്ക​ലും' എ​ന്ന മ​ട്ടിൽ ന​ര​കി​ക്കേ​ണ്ടി വ​ന്നു.

ആ​ദ്യ​മാ​യി വി​ധ​വാ ​വി​വാ​ഹം ന​ട​ത്തി സാ​മൂ​ഹ്യ​വി​പ്ല​വം അ​ഴി​ച്ചു​വി​ട്ട എം.​ആർ.ബി യു​ടെ മാ​തൃ​ക അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ജൻ പ്രേം​ജി​യും പി​ന്നീ​ട് പി​ന്തു​ടർ​ന്നു. ഈ 'ധി​ക്കാ​രം' കാ​ണി​ച്ച​തി​ന് എം.​ആർ.ബി ക്കും കു​ടും​ബ​ത്തി​നും ആ​ദ്യം കു​റേ​ക്കാ​ലം സ​ഹി​ക്കേ​ണ്ടി​വ​ന്ന ക​ഷ്ട​പ്പാ​ടു​കൾ വർ​ണ്ണ​നാ​തീ​ത​മാ​ണ്. എം.​ആർ.ബി യെ സ്വ​ന്തം 'ഇ​ല്ല' ക്കാർ ജീ​വി​ച്ചി​രി​ക്കെ മ​രി​ച്ചു​വെ​ന്ന് ക​ണ​ക്കാ​ക്കി 'പി​ണ്ഡം' വ​ച്ച് പ​ടി​യ​ട​ച്ചു പു​റ​ത്താ​ക്കി.
എം.​ആർ.ബി യു​ടെ ജ്യേ​ഷ്ഠ​ന്റെ മ​ക​നാ​യ സി. ഉ​ണ്ണി​രാ​ജ എ​ഴു​തി: ''1934 സെ​പ്തം​ബ​റിൽ വെ​ക്കേ​ഷ​ന് നാ​ട്ടിൽ വ​ന്ന​പ്പോൾ എം.​ആർ.ബി യേ​യും ചെ​റി​യ​മ്മ​യേ​യും പോ​യി കാ​ണേ​ണ്ട​ത് എ​ന്റെ ക​ട​മ​യാ​യി എ​നി​ക്ക് തോ​ന്നി. ആ​രോ​ടും പ​റ​യാ​തെ തൃ​ത്താ​ല​യിൽ പോ​യി അ​വ​രെ ക​ണ്ടു. ഒ​രു ദി​വ​സം അ​വ​രു​ടെ കൂ​ടെ താ​മ​സി​ച്ചു. മ​ട​ങ്ങി​വ​ന്ന​പ്പോൾ എ​വി​ടേ​ക്കാ​ണ് ആ​രോ​ടും പ​റ​യാ​തെ പോ​യ​തെ​ന്ന് അ​ച്ഛൻ ചോ​ദി​ച്ചു. പൊ​ളി​പ​റ​യാൻ അ​റി​യാ​ത്ത​തു​കൊ​ണ്ട് സത്യം പ​റ​ഞ്ഞു. കേൾ​ക്കേ​ണ്ടി​വ​ന്ന ശ​കാ​ര​ത്തി​ന് ക​ണ​ക്കി​ല്ല. ഞാ​നും ഭ്ര​ഷ്ട​നാ​യി​രി​ക്കു​ന്നു. എ​ത്ര ത​വ​ണ​യാ​ണെ​ന്ന് ഓർ​ക്കു​ന്നി​ല്ല, കു​ള​ത്തിൽ പോ​യി മു​ങ്ങി​ക്കു​ളി​ച്ചു 'പ്രാ​യ​ശ്ചി​ത്തം' ചെ​യ്ത​ശേ​ഷ​മാ​ണ് എ​ന്നെ വീ​ട്ടിൽ ക​യ​റ്റി​യ​ത്.''
''1930 ക​ളു​ടെ അ​വ​സാ​ന​ത്തി​ലും 1940 ക​ളു​ടെ ആ​രം​ഭ​ത്തി​ലു​മു​ള്ള എം.​ആർ.ബി യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ക​യ്‌പേ​റി​യ ജീ​വി​ത​ത്തെ​പ്പ​റ്റി ഓർ​ക്കു​ന്നു. താ​മ​സി​ക്കാൻ മ​റ്റെ​ങ്ങും ഒ​രി​ടം കി​ട്ടാ​ത്ത​തു​കൊ​ണ്ട്, പ​ട്ടാ​മ്പി​യ്ക്ക​ടു​ത്ത് കൊ​ടു​മു​ണ്ട​യിൽ ഒ​രു മൊ​ട്ട​ക്കു​ന്നിൻ ചെ​രു​വിൽ പ​ന​യോ​ല​കൊ​ണ്ട് മ​റ​ച്ച ഒ​രു കു​ടി​ലി​ലാ​ണ് താ​മ​സം. കേ​ര​ള​ത്തിൽ ക​മ്മ്യൂ​ണി​സ്റ്റ് പാർ​ട്ടി​യു​ടെ ര​ഹ​സ്യ​പ്ര​വർ​ത്ത​നം തു​ട​ങ്ങി​യ കാ​ലം. പാർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കാ​നാ​യി സ​ഖാ​വ് കൃ​ഷ്ണ​പി​ള്ള​യു​ടെ ര​ഹ​സ്യ യാ​ത്ര​ക്കി​ട​യിൽ ഒ​രു ഇ​ട​സ​ങ്കേ​ത​മാ​യി​രു​ന്നു ആ മ​റ​യോ​ന്റെ പ​റ​യ​ക്കു​ടിൽ. പ​കു​തി ഒ​ളി​വി​ലാ​യി​രു​ന്ന ഞാ​നും ഇ​ട​യ്ക്ക് ചി​ല ദി​ന​രാ​ത്ര​ങ്ങൾ അ​വ​രു​ടെ 'ആ​തി​ഥ്യം' സ്വീ​ക​രി​ച്ച് അ​വി​ടെ ത​ങ്ങി​യി​ട്ടു​ണ്ട്.'' (1992 ജൂ​ലൈ)
രാ​വും പ​ക​ലും ഒ​രു​പോ​ലെ ക​റു​ത്ത വാ​വു​ക​ളാ​യി​രു​ന്ന വ​ള​രെ​യേ​റെ നാ​ളു​ക​ളി​ലൂ​ടെ എം.​ആർ.ബി ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. അ​ടി​പ​ത​റാ​തെ മ​ന​മി​ട​റാ​തെ, ആ ഇ​രു​ണ്ട​കാ​ല​ത്തെ അ​ദ്ദേ​ഹം വി​ജ​യ​ക​ര​മാ​യി​ത്ത​ന്നെ പി​ന്നി​ട്ടു. അ​തി​ന് എം.​ആർ.ബി ക്ക് ക​രു​ത്തു നൽ​കി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ച​ഞ്ച​ല​മാ​യ ആ​ദർ​ശ​നി​ഷ്ഠ​യും സ​ഹ​ധർ​മ്മി​ണി​യു​ടെ​യും സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളാ​യി​രി​ക്ക​ണം.
'വി​ധ​വാ വി​വാ​ഹം' എ​ന്ന ക​വി​ത പ്രേം​ജി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഇ​ങ്ങ​നെ:
'എ​വി​ടെ നാ​രി സു​ഖി​ച്ചു വ​സി​ച്ച​തു​-
ണ്ട​വി​ടെ മം​ഗ​ല​ദേ​വ​ത വാ​ണി​ടും;
സ്വ​വി​ധ​വാ​വ​ധു​വൊ​ത്തു സു​ഖി​ക്കു​കി​-
ബ്ഭു​വി ഭ​വാൻ വി​ഭ​വാ​ന്മി​ത​നാ​യ്ച്ചി​രം!
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ