Thursday, 21 September 2017 8.47 AM IST
ടെന്നിസ് ക്ളബ് : തീരുമാനം റവന്യൂ വകുപ്പിന് തിരിച്ചടി
September 14, 2017, 12:10 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: ടെന്നീസ് ക്ലബ്ബിന്റെ പതിനൊന്ന് കോടി രൂപ പാട്ടക്കുടിശിക തിരിച്ചുപിടിക്കാൻ ശുപാർശ സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ മന്ത്രിസഭാ തീരുമാനം കണ്ണിൽ പൊടിയിടലാണെന്ന് ആക്ഷേപം ഉയരുന്നു.
ടെന്നീസ് ക്ലബ് അധികൃതരുമായി റവന്യൂ സെക്രട്ടറി നടത്തുന്ന ചർച്ച ഫലത്തിൽ ക്ലബിന് ഇളവ് നൽകി പാട്ടം പുനഃസ്ഥാപിക്കുന്നതിൽ കലാശിക്കുമെന്നും ഇത് റവന്യൂ വകുപ്പിന് തിരിച്ചടിയാകുമെന്നുമാണ് ആരോപണം. 4.27ഏക്കർ ഭൂമിയുടെ പാട്ടക്കുടിശികയായ 11 കോടി രൂപയ്ക്ക് നോട്ടീസ് നൽകാനും അടച്ചില്ലെങ്കിൽ ഭൂമി തിരിച്ചുപിടിക്കാനുമായിരുന്നു റവന്യൂ വകുപ്പിന്റെ നീക്കം.
11 കോടിയുടെ 0.2 ശതമാനം മാത്രം ഈടാക്കി പാട്ടം പുന:സ്ഥാപിച്ച് 30 വർഷത്തേക്ക് കൂടി പാട്ടത്തിന് നൽകാനായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. ഈ സർക്കാർ വന്നതോടെ ആ തീരുമാനം റദ്ദാക്കണമെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. തീരുമാനം റദ്ദാക്കാൻ മന്ത്രി എ. കെ. ബാലന്റെ നേതൃത്വത്തിലുള്ള ഉപസമിതിയും ശുപാർശ ചെയ്തിരുന്നു. പാട്ടക്കുടിശ്ശിക നൽകാത്തവരുടെ ഒഴിപ്പിക്കൽ നടപടിക്കായി റവന്യൂ അഡി.ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനടങ്ങുന്ന സമിതിയെ റവന്യൂ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.  കുടിശ്ശിക ഇളവ് സ്ഥിരം പല്ലവി
സർക്കാരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്തവർ പാട്ടത്തുക കൃത്യമായി സർക്കാരിന് നൽകുന്നില്ല. കുടിശ്ശിക ചോദിച്ചാൽ ഒറ്റയ്ക്കുംകൂട്ടമായും നിവേദനങ്ങളും ശുപാർശകളും ചെല്ലും. മുൻ യു. ഡി. എഫ് സർക്കാർ പാട്ടക്കുടിശ്ശിക നൽകാത്തവരെ ഒഴിപ്പിക്കാനുള്ള നടപടികൾ റദ്ദാക്കിയിരുന്നു. പാട്ടക്കരാർ ഓരോ വർഷവും കമ്പോളവിലയുടെ 2 % മുതൽ 20%വരെ പാട്ടം നൽകണം. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വാണിജ്യ ആവശ്യത്തിന് 5%. വാണിജ്യേതര ആവശ്യത്തിന് 2%. മറ്റുള്ളവർക്ക് യഥാക്രമം 20%, 10%. സന്നദ്ധസംഘടനകൾക്ക് 2.5%. മൂന്നുവർഷം കഴിഞ്ഞാൽ പാട്ടത്തുക പുതുക്കണം. കുടിശ്ശികയുണ്ടെങ്കിൽ പാട്ടം പുതുക്കരുത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ