Friday, 22 September 2017 10.09 AM IST
ഓപ്പറേഷൻ അനന്ത: രണ്ടാം ഗഡു നൽകുന്നില്ലെന്ന് പരാതി
September 14, 2017, 12:05 am
നെയ്യാറ്റിൻകര: റോഡുകളിലെ വെള്ളക്കെട്ടിന് പരിഹാരമായി നടപ്പാക്കിയ ഓപ്പറേഷൻ അനന്ത പദ്ധതി പ്രകാരം ഓട നവീകരണം പൂർത്തിയാക്കിയ കരാറുകാർക്ക് തുക നൽകുന്നില്ലെന്ന് പരാതി. പാളയം, ഈസ്റ്റ്ഫോർട്ട് എന്നിവിടങ്ങളാണ് പദ്ധതിയ്ക്കായി തിരഞ്ഞെടുത്തത്. ദുരിത നിവാരണ അതോറിട്ടിയും മൈനർ ഇറിഗേഷൻ വിഭാഗവും സംയുക്തമായാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ക്ഷണിച്ചത്. ഇതു സംബന്ധിച്ച് പണി പൂർത്തീകരിച്ചെങ്കിലും ആദ്യ ഗഡു മാത്രമാണ് നൽകിയത്. തുടർന്ന് കരാറുകാർ ഹൈക്കടതിയെ സമീപിക്കുകയും ബാക്കി തുക നൽകുവാൻ കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. എന്നാൽ മൈനർ ഇറിഗേഷൻ വിഭാഗം പൂർത്തീകരിച്ച പണികളെ കുറിച്ചുള്ള വിവരങ്ങളും ബാക്കി വിവരങ്ങളും കളക്ടറേറ്റിൽ നൽകുന്നില്ലെന്നാണ് ആക്ഷേപം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ