Friday, 22 September 2017 10.01 AM IST
ചെട്ടികുളങ്ങര ശാന്തി നിയമനം(ഡക്ക്)വാദി അബ്രാഹ്മണനെങ്കിൽ പ്രതി
September 14, 2017, 2:42 am
സജീവ് കൃഷ്ണൻ
സുധികുമാർ അച്ചടക്കലംഘനം കാട്ടിയെന്നാക്കി ദേവസ്വം ബോർഡ്
വിശദീകരണം തേടുന്നു
തിരുവനന്തപുരം: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ അബ്രാഹ്മണ കീഴ്ശാന്തി നിയമനം റദ്ദ് ചെയ്ത ദേവസ്വം കമ്മിഷണർ രാമരാജ പ്രേമപ്രസാദിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനായി ഇന്നലെ ചേർന്ന ദേവസ്വംബോർഡ് യോഗം ഒടുവിൽ കീഴ്ശാന്തി എസ്. സുധികുമാറിനെ വിളിച്ചുവരുത്തി അച്ചടക്കലംഘനത്തിന് വിശദീകരണം തേടാൻ തീരുമാനമെടുത്തു പിരിഞ്ഞു.
നിയമനകാര്യങ്ങളിൽ ജീവനക്കാർക്ക് പരാതിയുണ്ടെങ്കിൽ അത് ബോർഡിന്റെ അപ്പലേറ്റ് കമ്മിറ്റിക്കാണ് നൽകേണ്ടത്. എന്നാൽ തന്റെ നിയമനകാര്യത്തിൽ തർക്കമുണ്ടായപ്പോഴും നിയമനം റദ്ദ് ചെയ്യപ്പെട്ടപ്പോഴും എസ്. സുധികുമാർ ബോർഡിൽ പരാതി നൽകിയിട്ടില്ല. പകരം സർക്കാരിന്‌ പരാതി നൽകിയതാണ് കുറ്റമായത്. ഇക്കാര്യം മാദ്ധ്യമങ്ങളെയും സമുദായ സംഘടനയെയും അറിയിച്ച് ബോർഡിനെ വിവാദത്തിലാക്കിയെന്നും ബോർഡ് യോഗം വിലയിരുത്തി. കടുത്ത അച്ചടക്കലംഘനമായാണ് ബോർഡ് ഇത് കാണുന്നത്. അതിനാൽ 18ന് എസ്. സുധികുമാറിനെ ബോർഡിൽ വിളിച്ചുവരുത്തി വിശദീകരണം തേടാനാണ് ഇന്നലെ ചേർന്ന യോഗം തീരുമാനമെടുത്തിരിക്കുന്നത്.
കമ്മിഷണർക്കെതിരെ നിയമനടപടിയെടുക്കണമെന്ന നിയമസെക്രട്ടറിയുടെ റിപ്പോർട്ട് ബോർഡ് യോഗത്തിൽ ചർച്ചയ്ക്ക് എടുത്തില്ല. എന്നാൽ നിയമസെക്രട്ടറിക്ക് ഔദ്യോഗികമായി തന്നോട് വൈരാഗ്യമുണ്ടെന്ന് കമ്മിഷണർ യോഗത്തിൽ പറഞ്ഞു. ഇപ്പോഴത്തെ ദേവസ്വം കമ്മിഷണർ മുൻ നിയമസെക്രട്ടറിയാണ്. ഇപ്പോഴത്തെ സെക്രട്ടറി ഹരീന്ദ്രനാഥന് അക്കാലംതൊട്ടേ തന്നോട് വ്യക്തിവിദ്വേഷമുണ്ടെന്നും അതാണ് തനിക്കെതിരായ റിപ്പോർട്ടിൽ നിഴലിക്കുന്നതെന്നും കമ്മിഷണർ യോഗത്തിൽ പറഞ്ഞു. താൻ ജാതിമതഭേദമില്ലാതെ ജീവിക്കുന്നയാളാണ്. ക്ഷേത്രത്തെ സംബന്ധിച്ച് തന്ത്രി പച്ചമഷിയുപയോഗിച്ച് താന്ത്രിക അധികാരപ്രകാരം തന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സുധികുമാറിന്റെ നിയമനം റദ്ദ് ചെയ്തത്. ഇതേക്കുറിച്ച് തനിക്ക് പരാതിയില്ലെന്നും വിവാദവും വഴക്കുമുള്ളിടത്ത് താൻ ജോലി ചെയ്യാൻ പോകുന്നില്ലെന്നും സുധികുമാർ തന്നോടു പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഒരിടത്തും പരാതിപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ടാണ് ധൈര്യമായി തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും ഒരു നിയമനടപടിയും സർക്കാരിന് എടുക്കാൻ സാധിക്കില്ലെന്നും കമ്മിഷണർ ബോർഡ് യോഗത്തിൽ വിശദമാക്കി. തുടർന്നാണ് അബ്രാഹ്മണശാന്തിയെ ബോർഡിൽ വിളിച്ചുവരുത്തി വിശദീകരണം തേടാൻ തീരുമാനമുണ്ടായത്.
crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ