Friday, 22 September 2017 10.11 AM IST
പെരുമഴയ്‌ക്കൊപ്പം മന്ത്രിയുമെത്തി;പൊടിയക്കാലയ്ക്ക് പ്രശ്‌നപരിഹാരമായി
September 14, 2017, 2:05 am
തിരുവനന്തപുരം: തിമിർത്തുപെയ്യുന്ന മഴയ്‌ക്കൊപ്പം മന്ത്രി ഊരിലെത്തിയപ്പോൾ പൊടിയക്കാലക്കാരുടെ ആവലാതികൾക്ക് പരിഹാരമായി. റോഡും കുടിവെള്ളവും മൊബൈൽ ടവറുമടക്കമുള്ള പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ മന്ത്രി എ.കെ. ബാലൻ നിർദ്ദേശിച്ചു. ഇതിനായി ചടങ്ങിൽ സന്നിഹിതനായിരുന്ന പട്ടിക വർഗ വികസന ഡയറക്ടർ പി. പുകഴേന്തിയെ അദ്ദേഹം ചുമതലപ്പെടുത്തി.
തദ്ദേശീയ ജനതയുടെ അവകാശ അവബോധ ദിനാചരണത്തിന്റെ സംസ്ഥാനതല സമാപന ചടങ്ങുകളുടെ ഉദ്ഘാടനത്തിന് വിതുരയിലെ പൊടിയക്കാല സങ്കേതത്തിലെത്തിയതായിരുന്നു മന്ത്രി. പാലക്കോടുള്ള സ്വാഭാവിക ഉറവയിൽ പൈപ്പ് സ്ഥാപിച്ച് കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് മന്ത്രി നിർദ്ദേശിച്ചത്.
ഒരൊറ്റ ആദിവാസിയെയും കുടിയിറക്കുന്നതിന് സർക്കാർ അനുവദിക്കുകയില്ലെന്നും അതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥിരമായ വരുമാന മാർഗം ലഭ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൊൽപ്പാട്ടിലും മലമ്പാട്ടിലും പ്രാവീണ്യമുള്ള അരുവിയാൾ, വംശീയ വൈദ്യന്മാരായ തങ്കപ്പൻ കാണി, മാത്തൻ കാണി, മാതൃകാ ഊരുമൂപ്പനായ ശ്രീകുമാർ, പരപ്പി തുടങ്ങിയവരെ മന്ത്രി ആദരിച്ചു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള ഉപഹാരംഅദ്ധ്യക്ഷത വഹിച്ച കെ.എസ്. ശബരീനാഥൻ എം.എൽ.എ സമ്മാനിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എസ്. അജിത കുമാരി, എസ്.എൽ. കൃഷ്ണകുമാരി, ബി. വിദ്യാധരൻ കാണി, എ.ടി.ഡി.പി പ്രോജക്ട് ഓഫീസർ വൈ. വിപിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ