Thursday, 21 September 2017 10.37 AM IST
ചൈനസന്ദർശനാനുമതി: പ്രോട്ടോകാൾ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി
September 14, 2017, 2:43 am
തിരുവനന്തപുരം: ചൈന സന്ദർശനത്തിനുവേണ്ടി നൽകിയ അനുമതി അപേക്ഷയിൽ പ്രോട്ടോക്കാൾ ലംഘനമുണ്ടായിരുന്നു എന്ന വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിന്റെ പ്രസ്താവന ശരിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
യു. എൻ. ഡബ്ല്യു. ടി. ഒയുടെ സെക്രട്ടറി ജനറലുമായാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചിരുന്നത്. അത് സംസ്ഥാന മന്ത്രിയുടെ പ്രോട്ടോക്കാൾ അനുസരിച്ച് താഴ്ന്ന സ്ഥാനമാണെന്നറിയില്ലായിരുന്നു. അദ്ദേഹം മുൻ ജോർദ്ദാൻ ടൂറിസംമന്ത്രി കൂടിയായിരുന്നു. അടുത്തതായി വരാൻ പോകുന്ന സെക്രട്ടറി ജനറലുമായും കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിരുന്നു. അദ്ദേഹം ജോർജിയയുടെ ധനകാര്യവകുപ്പു മന്ത്രിയായിരുന്നു. ഇതൊന്നും പ്രോട്ടോക്കാൾ ലംഘനമാകാനിടയില്ലെന്ന നിയമോപദേശം ലഭിച്ചിരുന്നു. അതനുസരിച്ചാണ് അപേക്ഷ നൽകിയത്. കേരളത്തിന്റെ ടൂറിസം വളർച്ചയ്ക്ക് ഈ കൂടിക്കാഴ്ചകൾ പുതിയ മാനം നൽകുമെന്ന് ഉദ്ദേശിച്ചാണ് ചൈന സന്ദർശനത്തിന് അനുമതി ചോദിച്ചതെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ