Thursday, 21 September 2017 8.56 AM IST
ഗോളടിമേളം
September 14, 2017, 2:57 am
കാ​മ്പ്നൂ : യൂ​റോ​പ്യൻ ചാ​മ്പ്യൻ​സ് ലീ​ഗി​ന്റെ പു​തിയ സീ​സ​ണി​ന്റെ ആ​ദ്യ​ദി​നം ഗോൾ മ​ഴ. മുൻ​നിര ടീ​മു​ക​ളായ ബാ​ഴ്സ​ലോ​ണ, ബ​യേൺ മ്യൂ​ണി​ക്, പി.​എ​സ്.​ജി,​ ചെൽ​സി, മാ​ഞ്ച​സ്റ്റർ യു​ണൈ​റ്റ​ഡ് എ​ന്നി​വ​രെ​ല്ലാം ഗം​ഭീര ജ​യം നേ​ടി. അ​തേ​സ​മ​യം ഇ​റ്റാ​ലി​യൻ വ​മ്പൻ​മാ​രായ യു​വ​ന്റ​സ് തോ​റ്റു. ബാ​ഴ്സ​ലോ​ണ​യാ​ണ് മ​റു​പ​ടി​യി​ല്ലാ​ത്ത 3 ഗോ​ളു​കൾ​ക്ക് യു​വ​ന്റ​സി​നെ വീ​ഴ്ത്തി​യ​ത്. എ.​എ​സ്. റോ​യും അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡും ഗോൾ​ര​ഹിത സ​മ​നി​ല​യിൽ പി​രി​ഞ്ഞു.
ബ്രാ​വോ ​ബാ​ഴ്സ
ഗ്രൂ​പ്പ് സി​യി​ലെ ഏ​റ്റ​വും ഗ്ളാ​മർ പോ​രാ​ട്ട​ത്തിൽ ബാ​ഴ്സ​ലോണ സ്വ​ന്തം ഗ്രൗ​ണ്ടിൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​കൾ​ക്കാ​ണ് യു​വ​ന്റ​സി​നെ തോൽ​പ്പി​ച്ച​ത്. ഇ​ര​ട്ട ഗോ​ളു​കൾ നേ​ടു​ക​യും ഒ​രു ഗോ​ളി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത അർ​ജ​ന്റീനൻ പ്ളേ​മേ​ക്കർ ല​യ​ണൽ മെ​സി​യാ​ണ് ബാ​ഴ്സ​യു​ടെ വി​ജ​യ​ശി​ല്പി. ഇ​വാൻ റാ​ക്കി​റ്റി​ച്ച് ബാ​ഴ്സ​യ്ക്കാ​യി ഒ​രു ഗോൾ നേ​ടി. ബഫ​ണെ​തി​രെ ഗോൾ നേ​ടി​യി​ട്ടി​ല്ലെ​ന്ന ചീ​ത്ത​പ്പേ​ര് ക​ഴു​കി​ക​ള​യു​ന്ന​താ​യി​രു​ന്നു മെ​സി​യു​ടെ പ്ര​ക​ട​നം. ബാൾ​പൊ​സി​ഷ​നി​ലും പാ​സിം​ഗി​ലു​മെ​ല്ലാം യു​വ​ന്റ​സി​നെ​ക്കാൾ ബ​ഹു​ദൂ​രം മുൻ​പി​ലാ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ.
അ​തേ​സ​മ​യം ഡൈ​ബാ​ല​യും, ഡ​ഗ്ല​സ് കോ​സ്റ്റ​യും ഹി​ഗ്വ​യി​നും അ​ണി​നി​ര​ന്ന യു​വ​ന്റ​സ് മു​ന്നേ​റ്റ നിര തീർ​ത്തും പ​രാ​ജ​യ​മാ​യി​പ്പോ​യി.
ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തിൽ സ്പോർ​ട്ടിം​ഗ് എ​വേ പോരാട്ടത്തിൽ ഒ​ളി​മ്പി​യാ​ക്കോ​സി​നെ 3​-2​ന് തോൽ​പ്പി​ച്ചു.
ചെൽ​സി വെ​ല​സി
ഗ്രൂ​പ്പ് സി​യിൽ ഇം​ഗ്ളീ​ഷ് ക്ള​ബ് ചെൽ​സി സ്വ​ന്തം ഗ്രൗ​ണ്ടായ സ്റ്റാം​ഫോർ​ഡ് ബ്രി​ഡ്ജിൽ അ​സർ​ബൈ​ജാൻ ക്ള​ബ് ക്വ​റാ​ബാ​ഗി​നെ ഗോൾ​മ​ഴ​യിൽ മു​ക്കി. മ​റു​പ​ടി​യി​ല്ലാ​ത്ത 6 ഗോ​ളു​കൾ​ക്കാ​ണ് ക്വ​റാ​ബാ​ഗി​നെ ചെൽ​സി വീ​ഴ്ത്തി​യ​ത്. പെ​ഡ്രോ, സ്വ​പ്പ​കോ​സ്റ്റ, ആ​സ്‌​പി​ല്ലി​ക്യൂ​ട്ട, ബൂ​യോ​കോ, ബാ​റ്റ്ഷു​യി, മെ​ദ്‌​വെ​ദേ​വ് എ​ന്നി​വ​രാ​ണ് ചെൽ​സി​ക്കാ​യി ല​ക്ഷ്യം ക​ണ്ട​ത്. ഇ​റ്റാ​ലി​യൻ ക്ള​ബ് ടോ​റി​നോ​യിൽ നി​ന്നെ​ത്തിയ സ്വ​പ്പ​കോ​സ്റ്റ ത​കർ​പ്പൻ സോ​ളോ ഗോ​ളു​മാ​യി ചെൽ​സി ജേ​ഴ്സി​യിൽ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി.ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തിൽ എ.​എ​സ്. റോ​മ​യും അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡും ഗോൾ​ര​ഹിത സ​മ​നി​ല​യിൽ പി​രി​ഞ്ഞു.
പി.​എ​സ്.​ജി പൊ​ളി​ച്ചു
പൊ​ന്നും​വി​ല​യ്ക്ക് കൊ​ണ്ടു​വ​ന്ന താ​ര​ങ്ങൾ പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു​യർ​ന്ന മ​ത്സ​ര​ത്തിൽ ഗ്രൂ​പ്പ് ബി​യിൽ ഫ്ര​ഞ്ച് ക്ള​ബ് പാ​രീ​സ് സെ​യി​ന്റ് ജർ​മ്മ​യിൻ സ്കോ​ട്ടി​ഷ് ക്ള​ബ് സെൽ​റ്റി​ക്കി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത 5 ഗോ​ളു​കൾ​ക്ക് വീ​ഴ്ത്തി.
ഉ​റു​ഗ്വേ​യൻ സ്ട്രൈ​ക്കർ എ​ഡി​സൺ ക​വാ​നി ഇ​ര​ട്ട ഗോൾ നേ​ടിയ മ​ത്സ​ര​ത്തിൽ സൂ​പ്പർ​താ​ര​ങ്ങ​ളായ നെ​യ്‌​‌​മർ, എ​മ്പാ​പ്പെ, ലു​സ്റ്റിം​ഗ് എ​ന്നി​വ​രും പി.​എ​സ്.​ജി​ക്കാ​യി ല​ക്ഷ്യം​ക​ണ്ടു.
ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റിയ താ​ര​മായ നെ​യ്‌​മ​റാ​ണ് സെൽ​റ്റി​ക്ക് വ​ല​യിൽ പി.​എ​സ്.​ജി​യു​ടെ ഗോൾ മ​ഴ​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. എ​മ്പാ​പ്പെ നേ​ടിയ ഗോ​ളി​നു പി​ന്നി​ലും നെ​യ്‌​മ​റു​ടെ മാ​ന്ത്രിക സ്പർ​ശ​മു​ണ്ടാ​യി​രു​ന്നു. സെൽ​റ്റി​ക്കി​ന്റെ ത​ട്ട​ക​മായ സെൽ​റ്റി​ക്ക് പാർ​ക്കിൽ ന​ട​ന്ന മ​ത്സ​ര​ത്തിൽ ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും മു​ന്നി​ട്ടു നി​ന്ന​ത് പി.​എ​സ്.​ജി​യാ​യി​രു​ന്നു.
ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തിൽ ജർ​മ്മൻ ചാ​മ്പ്യൻ​മാ​രായ ബ​യേൺ മ്യൂ​ണി​ക്ക് 3​-0​ത്തി​ന് ബൽ​ജി​യൻ ക്ള​ബ് ആ​ന്റർ​ല​ക്ടി​നെ കീ​ഴ​ട​ക്കി.
റോ​ബർ​ട്ടോ ലെ​വൻ​സോ​വ്സ്കി പെ​നാൽ​റ്റി​യി​ലൂ​ടെ ബ​യേ​ണി​ന്റെ ആ​ദ്യ ഗോൾ നേ​ടി​യ​പ്പോൾ തി​യാ​ഗോ അൽ​കാൻ​ട്ര, ജോ​ഷ്വ കി​മ്മി​ച്ച് എ​ന്നി​വർ ആ​തി​ഥേ​യ​രു​ടെ ഗോൾ പ​ട്ടിക പൂർ​ത്തി​യാ​ക്കി.
മ​നോ​ഹ​രം മാ​ഞ്ച​സ്റ്റർ
ഗ്രൂ​പ്പ് എ​യിൽ യൂ​റോ​പ്പ ലീ​ഗ് ചാ​മ്പ്യൻ​മാ​രായ മാ​ഞ്ച​സ്റ്റർ യു​ണൈ​റ്റ​ഡ് സ്വ​ന്തം ഗ്രൗ​ണ്ടിൽ. ഏ​ക​പ​ക്ഷീ​യ​മായ മൂ​ന്നു ഗോ​ളു​കൾ​ക്ക് സ്വി​റ്റ്സർലാൻ​ഡ് ക്ള​ബ് ബാ​സ​ലി​നെ തോൽ​പ്പി​ച്ചു. ഗോ​ള​ടി യ​ന്ത്രം റെ​മേ​ലു ലൂ​ലാ​കു, മ​രൗ​നേ ഫെ​ല്ല​നി, മാർ​ക​സ് റാ​ഷ്ഫോർ​സ് എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ളു​കൾ നേ​ടി​യ​ത്.
ആ​ദ്യ​മാ​യി ക്യാ​പ്ട​ന്റെ ആം ബാൻ​ഡ​ണി​ഞ്ഞ മാ​ഞ്ച​സ്റ്റ​റി​ന്റെ സൂ​പ്പർ താ​രം പോൾ പോ​ഗ്ബ​യ്ക്ക് ഹാം​സ്ട്രിം​ഗ് ഇ​ഞ്ച്വ​റി​യെ​ത്തു​ടർ​ന്ന് 19​-ാം മി​നി​റ്റിൽ ക​ള​ത്തിൽ നി​ന്ന് തി​രി​ച്ചു ക​യ​റേ​ണ്ടി​വ​ന്നു.
ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തിൽ സി.​എ​സ്.​കെ മോ​സ്‌​കോ എ​വേ മ​ത്സ​ര​ത്തിൽ ബെൻ​ഫി​ക്ക​യെ 2​-1 ന് വീ​ഴ്ത്തി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.