Thursday, 21 September 2017 10.37 AM IST
അച്ചടക്കലംഘനം കാട്ടിയിട്ടില്ല: സുധികുമാർ
September 14, 2017, 2:42 am
തിരുവനന്തപുരം: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തി നിയമനം ജാതി പറഞ്ഞ് റദ്ദ് ചെയ്ത നടപടിക്കെതിരെ താൻ ഒരിടത്തും പരാതിപ്പെട്ടിട്ടില്ലെന്ന് കീഴ്ശാന്തി എസ്. സുധികുമാർ കേരളകൗമുദിയോടു പറഞ്ഞു. അങ്ങനെ പരാതിപ്പെടാൻ ദേവസ്വം സർവീസ് റൂൾ അനുസരിച്ച് അവകാശമില്ല. സർക്കാരിലും പരാതിപ്പെട്ടിട്ടില്ല. സമുദായ സംഘടനയോടും പരാതിപറഞ്ഞില്ല. വിവരം അറിഞ്ഞ് പ്രതിഭാഹരി എം. എൽ. എയാണ് പരാതിപ്പെട്ടത്. ചെട്ടികുളങ്ങര ദേവിയെ പൂജിക്കണം എന്നത് തന്റെ അഭിലാഷമാണെന്നും അത് ദേവി സാധിച്ചുതന്നതായിട്ടാണ് നിയമനം കിട്ടിയപ്പോൾവിശ്വസിച്ചതെന്നും അത് തടയുന്നത് തനിക്ക് ആത്മഹത്യയ്ക്ക് തുല്യമാണെന്നുമാണ് ദേവസ്വം കമ്മിഷണറോട് വിശദീകരിച്ചിരുന്നത്. അവിടെ ജോലിക്കുപോകാൻ താത്പര്യമില്ലെന്ന് രേഖാമൂലമോ അല്ലാതെയോ പറഞ്ഞിട്ടില്ല. തന്നെ ചെട്ടികുളങ്ങരയിൽ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് അപേക്ഷിച്ചതെന്നും സുധികുമാർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ