Friday, 22 September 2017 10.11 AM IST
കുടുംബയോഗവും ഓണാഘോഷവും
September 14, 2017, 12:07 am
പാറശാല: കാരോട് ചെറുകുഴിക്കര കിഴക്കേ വീട് കുടുംബയോഗം രണ്ടാം വാർഷികവും ഓണാഘോഷവും പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു.സരസ്വതി കോളേജ് ഓഫ് നഴ്‌സിംഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അയിര ശശി അദ്ധ്യക്ഷത വഹിച്ചു.ചരിത്ര സാഹിത്യകാരൻ ഡോ.പി.സേതുനാഥൻ മുഖ്യപ്രഭാഷണം നടത്തി.ജീവിതശൈലി രോഗങ്ങളും ' അവയുടെ പ്രതിവിധികളും ' എന്ന വിഷയത്തിൽ ഡോ.എസ്.കെ. അജയ്യകുമാർ പ്രഭാഷണം നടത്തി.കെ.ശശിധരൻ,എസ്.സുകുമാരൻ നായർ,സുരേന്ദ്രൻ .കെ,വി.എസ്.അജീഷ് കുമാർ,എന്നിവർ സംസാരിച്ചു.മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.എസ്.എസ്.എൽ.സി.പ്ലസ് ടൂ,മറ്റ് ഉന്നത പരീക്ഷകൾ എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം,ഓണസദ്യ,നാടൻപാട്ട്,മറ്റ് കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ