Thursday, 21 September 2017 8.55 AM IST
സിന്ധു, കശ്യപ് മുന്നോട്ട്; പ്രണോയ് പുറത്ത്
September 14, 2017, 2:52 am
സോൾ : കൊ​റിയ ഒാ​പ്പൺ സൂ​പ്പർ സി​രീ​സ് ബാ​ഡ്മി​ന്റ​ണിൽ ഇ​ന്ത്യൻ താ​ര​ങ്ങ​ളായ പി.​വി. സി​ന്ധു, പാ​രു​പ്പ​ള്ളി ക​ശ്യ​പ്, സാ​യി​പ്ര​ണീ​ത്, സ​മീർ വർ​മ്മ എ​ന്നി​വ​രും ഡ​ബിൾ​സിൽ സ്വാ​തി​ക് സാ​യ് രാ​ജ്-​മി​രാൻ ഷെ​ട്ടി സ​ഖ്യ​വും ര​ണ്ടാം റൗ​ണ്ടിൽ ക​ട​ന്നു. അ​തേ​സ​മ​യം പു​രുഷ സിം​ഗിൾ​സിൽ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി, ഡ​ബിൾ​സിൽ മ​നു അ​ത്രി​-​സു​മീ​ത്ത്  റെ​ഡ്ഡി, മി​ക്‌​സ​ഡ്  ഡ​ബിൾ​സിൽ സു​മീ​ത്ത് റെ​ഡ്ഡി​-​അ​ശ്വി​നി പൊ​ന്ന​പ്പ എ​ന്നി​വർ തോ​റ്റു.
വ​നി​താ സിം​ഗിൾ​സിൽ സി​ന്ധു ഹോ​ങ്കോം​ഗി​ന്റെ ചെ​യ്യം​ഗ് ഗാൻ​മി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ളി​ലാ​ണ് വീ​ഴ്ത്തി​യ​ത്. 34 മി​നി​ട്ട് മാ​ത്രം നീ​ണ്ട മ​ത്സ​ര​ത്തിൽ 21​-13, 21​-8​ന് അ​നാ​യാ​സ​മാ​യി​രു​ന്നു സി​ന്ധു​വി​ന്റെ ജ​യം. ര​ണ്ടാം റൗ​ണ്ടിൽ നി​റ്റ്‌​ചാ​വോൺ ജിൻ​ഡാ പോ​ളാ​ണ് സി​ന്ധു​വി​ന്റെ എ​തി​രാ​ളി.
പു​രുഷ സിം​ഗിൾ​സിൽ ക​ശ്യാ​പ് ചൈ​നീ​സ് താ​യ്‌​‌​പേ​യു​ടെ സു​ജൻ ഹാ​വോ​യെ 21​-13, 21​-16 നാ​ണ് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ളിൽ 35 മി​നി​റ്റ് കൊ​ണ്ട് വീ​ഴ്ത്തി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യൻ ടോ​പ് സീ​ഡ് സൺ​വാൻ ഹോ​യാ​ണ് അ​ടു​ത്ത റൗ​ണ്ടിൽ ക​ശ്യ​പി​ന്റെ എ​തി​രാ​ളി. എ​ട്ടാം സീ​ഡ് താ​യ്‌​താ​രം ത​നോർ​ഗ്സ​‌​ക് സ​യിൻ സോം ബൂൻ​സ​കി​നെ മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തിൽ 21​-13, 21​-23, 21​-9 നാ​ണ് സ​മീർ വീ​ഴ്ത്തി​യ​ത്.
മ​ല​യാ​ളി​താ​രം പ്ര​ണോ​യി ഹോ​ങ്കോം​ഗ് താ​രം അൻ​ഗ​സ് ലോം​ഗി​നെ​തി​രെ മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് തോ​റ്റ​ത്. സ്കോർ: 17​-21, 23​-21, 14​-21.
സാ​യ് പ്ര​ണീ​ത് ചൈ​ന​യു​ടെ ഹു യു​ന്നി​നെ 29 മി​നി​റ്റിൽ 21​-15, 21​-10​ന് തോൽ​പ്പി​ച്ചു.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.