Thursday, 21 September 2017 8.57 AM IST
ലോക ഇലവന് ജയം
September 14, 2017, 2:51 am
ലാഹോർ: പാകിസ്ഥാനെതിരായ ഇൻഡിപെൻഡൻസ് കപ്പ് ട്വന്റി - 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ലോക ഇലവന് 7 വിക്കറ്റിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലോക ഇലവൻ ഒരു പന്ത് ബാക്കി നിൽക്കെ 3 വിക്കറ്ര് നഷ്‌ടത്തിൽ വിജയലക്ഷ്യത്തിലെത്തി. ഇതോടെ 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇരുടീമുകളും 1-1ന്റെ സമനിലയിലെത്തി. ഹഷിം അംലയും (പുറത്താകാതെ പുറത്താകാതെ 72), തിസരാ പെരേരയും (പുറത്താകാതെ 19 പന്തിൽ 47) ആണ് ലോക ഇലവനെ വിജയതീരത്തെത്തിച്ചത്.
നേരത്തേ അഹമ്മദ് ഷെഹസാദ് (34 പന്തിൽ 43) ബാബർ അസം (38 പന്തിൽ 45) ഷൊയിബ് മാലിക്ക് (23 പന്തിൽ 39)എന്നിവരുടെ ബാറ്റിംഗാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.
ലോക ഇലവനായി സാമുവൽ ബദ്രി, തിസര പെരേര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി, കട്ടിംഗ്, താഹിർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചൊവ്വാഴ്ച നടന്ന ആദ്യ ട്വന്റി - 20യിൽ പാകിസ്ഥാൻ 20 റൺസിന് ജയിച്ചിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.