Friday, 22 September 2017 10.10 AM IST
ബുള്ളറ്റ് ടാങ്കർ കുഴിയിൽ വീണു; ഒഴിവായത് വൻദുരന്തം
September 14, 2017, 2:05 am
കുളത്തൂർ: ഇരുപത്തിയഞ്ച് ടൺ ഗ്യാസുമായി വന്ന ബുള്ളറ്റ് ടാങ്കർ റോഡ്‌ നിർമ്മാണത്തിനായി എടുത്ത കുഴിയിൽ പുതഞ്ഞു. ഒരു വശം ചരിയുന്നത് കണ്ട ഡ്രൈവർ വളരെ ശ്രമപ്പെട്ട് ടാങ്കർ നിയന്ത്രിച്ച് നിറുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ആക്കുളം ബൈപാസിൽ ഇൻഫോസിസ് കാമ്പസിന് മുന്നിൽ ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. പന്ത്രണ്ട് വീലുകളുള്ള ടാങ്കറിന്റെ പിറകിലെ ഇടതുവശത്തെ ടയറുകളാണ് കുഴിയിൽ താണത്. ഈ ഭാഗത്ത് പ്രധാന റോഡും സർവീസ് റോഡും വേർതിരിച്ച് കോൺക്രീറ്റ് ഭിത്തിയും ഓടയും നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
പ്രധാന റോഡിന് താഴെ നാലടി താഴ്‍ചയിലാണ് സർവീസ് റോഡ് നിർമ്മിച്ചിട്ടുള്ളത്. ടാങ്കർ അല്പം കൂടി മുന്നോട്ടുപോയിരുന്നെങ്കിൽ കോൺക്രീറ്റ് ഭിത്തി തകർന്ന് ടാങ്കർ സർവീസ് റോഡിലേക്ക് മറിയേണ്ടതായിരുന്നു. കൊച്ചി അമ്പലമുകളിലെ ഭാരത് ഗ്യാസ് പ്ലാന്റിൽ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ടാങ്കർ. നാമക്കൽ സ്വദേശി രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് ടാങ്കറിൽ ഡ്രൈവർ തങ്കവേൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊച്ചിയിൽ നിന്ന് ചൊവ്വാഴ്ച രാത്രി 10 നാണ് ടാങ്കർ പുറപ്പെട്ടത്. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ഡോക്ടറും ഭാര്യയും സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റിരുന്നു. ബുള്ളറ്റ് ടാങ്കർ ഉയർത്തുന്നതിന് കമ്പനിയിൽ നിന്ന് വാഹനം പുറപ്പെട്ടതായി ഡ്രൈവർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ