Wednesday, 20 September 2017 12.27 AM IST
വനിതാ കമ്മിഷൻ അദ്ധ്യക്ഷയ്ക്കെതിരായ വധഭീഷണി: പ്രത്യേകസംഘം അന്വേഷിക്കണമെന്ന് വി.എസ്
September 14, 2017, 1:42 pm
തിരുവനന്തപുരം: വനിതാ കമ്മിഷൻ അംഗം എം.സി. ജോസഫൈനെതിരെ വന്ന വധഭീഷണിയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ സംഭവമാണിത്. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന കമ്മിഷൻ ചെയർമാനെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങളും മനുഷ്യവിസർജ്യമടക്കമുള്ള പാഴ്‌സലുകളും അയക്കുന്നതിന് പിന്നിലെ വ്യക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്തം നിർവഹിക്കാൻ വനിതാ കമ്മിഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാവില്ലെന്നും വി.എസ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ