Wednesday, 20 September 2017 12.26 AM IST
വധഭീഷണി ഉണ്ടായിട്ടില്ലെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ
September 14, 2017, 3:25 pm
തിരുവനന്തപുരം : ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്ന് പി.സി. ജോർജ് എം.എൽ.എയ്‌ക്കെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ തനിക്ക് ഭീഷണിക്കത്തുകൾ ലഭിച്ചതായി കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. എന്നാൽ,​ തനിക്ക് വധഭീഷണി സന്ദേശം ലഭിച്ചിട്ടില്ല. കത്തുകൾ ഡി.ജി.പിയ്‌ക്ക് കൈമാറും. വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ പേരിൽ തപാലിൽ മനുഷ്യവിസർജ്ജ്യവും അയച്ചെന്നും അവർ വെളിപ്പെടുത്തി.

എനിക്ക് വധഭീഷണി ഉണ്ടായിട്ടില്ല. കമ്മിഷൻ ഓഫീസിലേക്ക് തപാലിൽ മനുഷ്യവിസർജ്ജ്യവും ഭീഷണിക്കത്തുകളും ലഭിച്ചിട്ട് കുറച്ച് ദിവസങ്ങളായി. എടുത്തുചാടി പ്രതികരിക്കാതിരുന്നത് തന്റെ പക്വത കൊണ്ടാണ്. ഇതുകൊണ്ടൊന്നും വനിതാ കമ്മിഷനെ നിശബ്‌ദമാക്കാമെന്ന് കരുതരുത്. മറുപടികൾ കൊടുത്ത് കഴിഞ്ഞപ്പോൾ എം.എൽ.എ നിശബ്‌ദനായെങ്കിലും അതിന് ശേഷമാണ് ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ളത്. ഞങ്ങൾ കുറച്ച് വോട്ടർമാരാണ് എന്ന് പരിചയപ്പെടുത്തി വരുന്ന കത്തുകളിൽ എം.എൽ.എയുടെ പേര് പരാമർശിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പല സംശയങ്ങളുമുണ്ട്. പൊതുസ്ഥലത്ത് നടിയ്‌ക്കെതിരെ പി.സി. ജോർജ്ജ് നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസെടുത്തത്. അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നതിന് സ്‌പീക്കറുടെ അനുമതി ആവശ്യമില്ല. നിയമസഭയുടെ പരിസരത്താണെങ്കിൽ മാത്രമേ അനുമതി ആവശ്യമുള്ളൂ. ജോർജിനോട് കാണിക്കുന്ന പരിഗണന എന്റെ പക്വത ആണ്. അദ്ദേഹത്തിന്റെ പ്രിവിലേജ് കാത്തുസൂക്ഷിക്കേണ്ട ബാദ്ധ്യതയൊന്നും എനിക്കില്ല - ജോസഫൈൻ പറഞ്ഞു.

പരാതിപ്പെടുന്ന സ്‌ത്രീകൾക്കെതിരെ അസഹിഷ്‌ണുത ഉയരുന്നത് സ്വാഭാവികമാണ്. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്‌ത്രീകൾ പലതരത്തിലുള്ള പീഡനങ്ങളും നേരിടുന്നതായി ആ രംഗത്തുള്ള പ്രഗത്ഭരായ സ്‌ത്രീകൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ