Thursday, 21 September 2017 9.00 AM IST
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം നൂറ് മണിക്കൂറിനകം നൽകണം: മുഖ്യമന്ത്രി
September 14, 2017, 4:31 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുളള സഹായധനം 100 മണിക്കൂറിനകം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുംവിധം നടപടിക്രമങ്ങൾവേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. എഴുതി ലഭിക്കുന്ന അപേക്ഷകളും ഓൺലൈനിലേക്ക് മാറ്റണമെന്നും വീഡിയോകോൺഫറൻസിംഗ് വഴി അദ്ദേഹം പറഞ്ഞു. പരാതി പരിഹാര അദാലത്തുകൾ താലൂക്ക് തലത്തിൽ നടത്തണം. ഓരോ ജില്ലയിലും മാസത്തിൽ ഒരു താലൂക്കിൽ അദാലത്ത് നടത്തണം. ഇക്കാര്യം മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കണം. പരാതികൾ പരിഹരിക്കുന്നതിനുളള പൊതുമാർഗനിർദേശങ്ങൾ കലക്ടർമാർക്ക് ഉടനെ നൽകും. തണ്ണീർത്തട നീർത്തട സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം എന്നിവ കാരണം തീർപ്പാവാതെ കിടക്കുന്ന ഭവനനിർമ്മാണ അപേക്ഷകളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് പ്രത്യേക അദാലത്ത് താലൂക്ക് തലത്തിൽ നടത്തണം. ജനനം രജിസ്റ്റർ ചെയ്യാൻ വൈകിയകേസുകളിൽ പരിഹാരമുണ്ടാക്കുന്നതിന് പട്ടികജാതി പട്ടികവർഗകോളനികളിലും മത്സ്യത്തൊഴിലാളികേന്ദ്രങ്ങളിലും അദാലത്തുകൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കളക്ടർമാർക്ക് നൽകിയ മറ്റു നിർദ്ദേശങ്ങൾ
*പട്ടികജാതിപട്ടികവർഗ വിദ്യാർത്ഥികൾക്കുളള പ്രീമെട്രിക്, പോസ്റ്റ് മെട്രിക്‌ഹോസ്റ്റലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം
*ശോച്യാവസ്ഥയിലുള്ളഹോസ്റ്റലുകൾ കളക്ടർമാർ ഇടയ്ക്ക് സന്ദർശിക്കണം
*ആദിവാസി/ പട്ടികജാതി പ്രൊമോട്ടർമാരായി നിയോഗിക്കപ്പെട്ടവരുടെ പ്രവർത്തനത്തിന് മാസത്തിലൊരു ദിവസം വിലയിരുത്തൽ
*അർഹതപ്പെട്ട മുഴുവൻപേർക്കും അടുത്ത വർഷം അവസാനത്തോടെ പട്ടയം ലഭ്യമാക്കാൻ എല്ലാ ജില്ലയിലും തീവ്രയത്ന പരിപാടി .പുരോഗതി ഓരോ ആഴ്ചയും വിലയിരുത്തണം
*നാഷണൽ ഹൈവെ,ദേശീയ ജലപാത, ഗെയിൽ പൈപ്പ്‌ലൈൻ, റെയിൽവെ ലൈൻ, തിരുവനന്തപുരംകോഴിക്കോട് വിമാനത്താവളം, കിഫ്ബി പദ്ധതികൾ എന്നിവയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ
*ലൈഫ് പദ്ധതിക്ക് എല്ലാ ജില്ലയിലും ഭൂമി കണ്ടെത്തണം. വിവിധ വകുപ്പുകളുടെ അധീനത്തിലുളള അനുയോജ്യമായ സ്ഥലവും ഉപയോഗിക്കണം
*ഹരിതകേരളം മിഷൻ ആവിഷ്‌കരിച്ച പരിപാടികൾ നടപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം
*മഴവെള്ള സംഭരണത്തിന് ധാരാളം മഴക്കുഴികൾ നിർമിക്കണം. മഴവെളളം കിണറുകളിലേക്ക് തിരിച്ചുവിടാൻ എല്ലാ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും സംവിധാനം ഉണ്ടാക്കണം
*പട്ടണങ്ങളിൽകേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കണം
*ആർദ്രം പദ്ധതിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുളള പരിപാടി മുന്നോട്ടു കൊണ്ടുപോകണം
*നോക്കുകൂലി തടയാൻ കർശനമായ നടപടികൾ എടുക്കണം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ