Friday, 22 September 2017 6.32 AM IST
വനിതാകമ്മിഷൻ അദ്ധ്യക്ഷയ്ക്ക് ഭീഷണി: അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
September 14, 2017, 10:51 pm
തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈന് നേരെയുണ്ടായ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി നാലാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മിഷൻ ആക്​റ്റിംഗ് അദ്ധ്യക്ഷൻ പി.മോഹനദാസ് ആവശ്യപ്പെട്ടു.
അക്റമണത്തിനിരയായ യുവനടിയെക്കുറിച്ച് പ്റമുഖ രാഷ്ട്റീയ നേതാവ് നടത്തിയ പരാമർശങ്ങൾക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് ഭീഷണി ഉണ്ടായതെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മനുഷ്യ വിസർജ്യം തപാലിൽ ലഭിച്ചതായും ഫോണിലും കത്തിലൂടെയും ഭീഷണിയുള്ളതായും അവർ വെളിപ്പെടുത്തി. വനിതകൾക്കെതിരെ അതിക്റമങ്ങളും പീഡനങ്ങളും വർദ്ധിക്കുമ്പോൾ പ്റതികരിക്കേണ്ട വനിതാകമ്മിഷൻ അദ്ധ്യക്ഷക്കെതിരെ ഭീഷണിയുണ്ടാകുന്നത് ഗൗരവമായി കാണണമെന്ന് ആരോഗ്യ-നിയമ സംരക്ഷണ പ്റതികരണവേദി ചെയർമാൻ പി.കെ രാജു സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ