Friday, 22 September 2017 10.12 AM IST
പേരൂർക്കട സ്റ്റേഷനിലേക്കോ: അയ്യോ വേണ്ട!
September 14, 2017, 1:39 am
ആർ. കെ രമേഷ്
പേരൂർക്കട: പേരൂർക്കട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റമെന്ന് കേട്ടാൽ പൊലീസുകാർ ആദ്യം തന്നെ നോ പറയും. കാര്യം വേറൊന്നുമല്ല അമിത ജോലിഭാരം. 58 പേർ വേണ്ട സ്റ്റേഷനിൽ നിലവിലുള്ളത് 44 പേർ. ഇവരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. രാത്രിയും പകലും ജോലിയെടുക്കേണ്ട അവസ്ഥ. വിവിധ സ്ഥലങ്ങളിൽ നിന്ന് പേരൂർക്കടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ആറോളം പേരെ ഇവിടെ നിന്ന് ഹെെവേ പട്രോൾ വിഭാഗത്തിലേക്ക് മാറ്റി. ഇവർക്ക് പകരം വേറാരും വന്നുമില്ല. കൂടാതെ ജില്ലയിലെ വനിത സ്റ്റേഷനിൽ നിന്ന് ഇവിടെ ചാർജ് എടുക്കേണ്ട രണ്ട് പേർ ഇനിയും ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇതിന്റെ കാരണം വ്യക്തമല്ല. സ്റ്റേഷനിൽ ജോലി ചെയ്തുവന്ന ഒരു വനിതയെ ഡി.സി. ഡിജിറ്റിലെെസേഷൻ വർക്കിനായി ഡി. സി. ആർ. ബി. യിലേക്ക് ഒരു മാസത്തേയക്ക് മാറ്റി. മാസം ഒൻപത് കഴിഞ്ഞിട്ടും ഇവർ തിരികെയെത്തിയില്ല. കാരണം എന്താണെന്ന് അവ്യക്തം. സിവിൽ സ്റ്റേഷൻ, ലോ കോളേജ്, മാനസികാരോഗ്യ കേന്ദ്രമുൾപ്പെടെ സുരക്ഷ ഉറപ്പാക്കേണ്ട നിരവിധി സ്ഥലങ്ങൾ ഇവിടെയുണ്ട്. സിറ്റിയോട് ചേർന്ന് കിടക്കുന്നതിനാൽ ഗതാഗക്കുരുക്കും രൂക്ഷം. പൊലീസുകാരുടെ കുറവ് കേസുകളെയും ബാധിക്കുന്നുണ്ട്.

അവധിയിൽ പ്രവേശിക്കാൻ നീക്കം
സ്റ്റേഷൻപരിധി കൂടുതലായതിനാൽ ജോലിഭാരവും ഇരട്ടിയാണ്. നിലവിലുള്ളവരിൽ പലരും ജോലിഭാരവും മാനസികസംഘർഷവും കാരണം സ്ഥലം മാറ്റത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അവധിയിൽ പ്രവേശിക്കാനും നീക്കമുണ്ട്. ഹെെവേ വിഭാഗത്തിലേക്ക് ജോലിയിൽ പ്രവേശിച്ചവർക്ക് പകരം പൊലീസുകാരെ ലഭിച്ചാൽ ജോലി ഭാരം ക്രമീകരിച്ച് പോകാൻ സാധിക്കും .
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ