Friday, 22 September 2017 6.32 AM IST
ഇസാഫ് ബാങ്ക് അമ്പതാം ശാഖ നിലമ്പൂരിൽ തുറന്നു
September 12, 2017, 7:50 pm
തിരുവനന്തപുരം: ഇസാഫ് ബാങ്കിന്റെ അമ്പതാം ശാഖ നിലമ്പൂരിൽ പി. വി അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് എം. ഡിയും സി. ഇ. ഒയുമായ കെ. പോൾ തോമസ് അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ പദ്മിനി ഗോപിനാഥ് എ. ടി. എം. കൗണ്ടറും മുൻസിപ്പൽ കൗൺസിലർ സുബൈദ തട്ടാശേരി സേഫ് ഡെപ്പോസി​റ്റ് ലോക്കറും പി. വി. ഗ്രൂപ്പ് ഡയറക്ടർ പി. വി. അലി മുബാറക് കാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. ഇസാഫ് കോഓപ്പറേ​റ്റീവ് സൊസൈ​റ്റി ചെയർമാൻ മെറീന പോൾ, ഇസാഫ് റീടെയ്ൽ ഡയറക്ടർ അലോക് പോൾ, ഇസാഫ് ബാങ്ക് ഡയറക്ടർ എ. അക്ബർ, ഇസാഫ് ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ഇസാഫ് മൈക്രോ ഫിനാൻസ് ഡയറക്ടർ എബി തോമസ്, ഡോ. ജോൺസൺ തേക്കടയിൽ, സി. കെ. മുഹമ്മദ് ഇക്ബാൽ, ആന്റണി ജേക്കബ് സി. എന്നിവർ പ്രസംഗിച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ