Friday, 22 September 2017 6.31 AM IST
ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു: കുമ്മനം
September 13, 2017, 12:30 am
തിരുവനന്തപുരം: ഇസ്ലാമിക ഭീകര വാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചതിലുള്ള കേരളത്തിലെ ജനങ്ങളുടെ സന്തോഷത്തിൽ ബി.ജെ.പി പങ്ക് ചേരുന്നെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ, പ്രത്യേകിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാർത്ഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാ. ഉഴുന്നാലിലിന്റെ മോചനം.
മലയാളികളുടെയും ഭാരത സർക്കാരിന്റെയും വികാരങ്ങൾ ഉൾക്കൊണ്ട് സന്ദർഭോചിതമായി ഇടപെട്ട ഒമാൻ സർക്കാരിന്റെ പങ്ക് അഭിനന്ദാർഹമാണ്. അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ആശങ്കയിൽ പങ്കുചേരുകയും അവരുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഡൽഹിയിൽ നേരിട്ടെത്തി സുഷമ സ്വരാജിനോട് ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും കുമ്മനം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ