Friday, 22 September 2017 10.13 AM IST
ദുരിതകാലം തീർന്നു; ശിവ​ശ​ങ്ക​രന് ഇനി പ്രസരിപ്പിന്റെ ​ നാളു​കൾ
September 14, 2017, 2:07 am
തിരുവനന്തപുരം: ചങ്ങലകളാൽ തളയ്ക്കപ്പെട്ട് കണ്ണീരൊഴുക്കിയിരുന്ന പാറശാല ശിവശങ്കരൻ എന്ന കൊമ്പന് ഇനി നല്ലനാളുകൾ. പാറ​ശാല മഹാ​ദേ​വ ക്ഷേത്ര​ത്തിലെ കൊമ്പൻ ശിവ​ശ​ങ്ക​രൻ, പകരക്കാരനായെത്തിയ പാപ്പാന്റെ ക്രൂരമർദ്ദനമേറ്റ് അവശതയിലായിരുന്നു. ശിവശങ്കരന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ജൂലായ് 15ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ ആനക്കൊട്ടിലിൽ നിന്ന് പുറത്തേക്കിറക്കി ചികിത്സിക്കുകയായിരുന്നു. ഇരുപതി​ന് ​മേൽ പ്രായ​മുള്ള ശങ്ക​രനെ പത്ത് വർഷം മുമ്പാണ് നട​യ്ക്കി​രു​ത്തി​യ​ത്. കാലുകളിലെ മുറിവുണങ്ങാതെ പഴുപ്പുകെട്ടിയ അവസ്ഥയിലായിരുന്നു. വയറ്റത്ത് ക്ഷതമേറ്റ പാടുകളുമുണ്ടായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേവസ്വം ബോർഡ് പരി​ചയ സമ്പ​ന്ന​രായ മൂന്ന് പാപ്പാ​ന്മാരെ ശങ്ക​രന്റെ പരി​പാ​ല​ന​ത്തി​നായി നിയ​മി​ച്ചു. മൃഗഡോ​ക്ട​റുടെ സേവ​നവും ലഭ്യ​മാ​ക്കി. നല്ല ഭക്ഷണം കൊടുത്തും കാലിലെ വ്രണങ്ങൾ മരുന്ന് വച്ചും സുഖ​പ്പെ​ടു​ത്തി. ഇപ്പോൾ ചികി​ത്സ​യോ​ടൊപ്പം ചട്ടം പഠി​ക്കലും ഊരു​ചു​റ്റ​ലു​മെല്ലാം ശങ്ക​രന് പതി​വാ​ണ്. തിരു​വ​ന​ന്ത​പുരം നിവാ​സി​ക​ളായ വിക്രമും ബാലാ​ജിയും ശാർക്കരക്കാ​ര​നായ ബിജു​വും പാപ്പാ​ന്മാരായി കൂടെയുണ്ട്. വൈകി​യാ​ണെങ്കിലും കർക്കടക ചികിത്സ ഇപ്പോൾ അവ​സാന ഘട്ട​ത്തി​ലാ​ണ്. ഇക്ക​ഴിഞ്ഞ തിരു​വോണ നാളിൽ ക്ഷേത്രാ​ങ്ക​ണ​ത്തിൽ വച്ച് ഓണ​സ​ദ്യയും അവൻ കഴിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ