Wednesday, 20 September 2017 12.37 AM IST
ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി ഉടൻ
September 13, 2017, 1:08 am
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ ആണവ അന്തർ വാഹിനി അരിദ്ധമൻ ഈ മാസം അവസാനമോ, ഒക്ടോബർ ആദ്യവാരത്തിലോ നീറ്റിലിറങ്ങും.

വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണശാലയിൽ അവസാന മിനുക്കു പണികളിലാണ് ഇപ്പോൾ അരിദ്ധമൻ. 2009ൽ നീറ്റിലിറക്കിയ അരിഹന്താണ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനി. അരിഹന്തിനെക്കാൾ ഇരട്ടി മിസൈലുകൾ വഹിക്കാൻ കഴിയുന്ന അരിദ്ധമൻ 83 മെഗാവാട്ട് ശക്തിയുള്ള ആണവ റിയാക്ടർ ഉൾക്കൊള്ളുന്നതാണ്.സമുദ്രത്തിനടിയിൽ 24 നോട്ടിക്കൽ വേഗത്തിലും സമുദ്രോപരിതലത്തിൽ 12 മുതൽ 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിലും സഞ്ചരിക്കാൻ കഴിയും. എട്ട് പോർ മുനകളിലായി 24 സാഗരിക മിസൈലുകളോ ,

K5 എട്ട് K 4 മിസൈലുകളോ വിന്യസിക്കാൻ കഴിയും. K15 സൈലുകൾക്ക് 750 കിലോമീറ്റർ വരെയുള്ള ലക്ഷ്യത്തെ പ്രഹരിക്കാൻ ശേഷിയുള്ളപ്പോൾ K 4 മിസൈലുകൾ 3, 500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യം തേടിയെത്തും. അരിഹന്തിൽ K 4 മിസൈലുകൾ വിന്യസിക്കാൻ കഴിഞ്ഞിട്ടില്ല. അരിഹന്തിലൂടെ ഇന്ത്യ ആണവ അന്തർവാഹിനി സ്വന്തമാക്കുന്ന യു.എൻ സുരക്ഷാ കൗൺസിലിന് പുറത്തുള്ള ആദ്യ രാജ്യമായി മാറിയിരുന്നു.

പുതിയ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ അരിദ്ധമൻ നീറ്റിലിറക്കും. പരീക്ഷണ യാത്രകൾക്ക് ശേഷം 2019 ഓടെ മാത്രമേ നാവിക സേനയ്ക്ക് കൈമാറൂ. 2009ൽ നീറ്റിലിറക്കിയ അരിഹന്ത് 2016 ലാണ് നാവിക സേനയ്ക്ക് ലഭിച്ചത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ