Thursday, 21 September 2017 8.56 AM IST
സന്നാഹം ജയിച്ച് ഓസീസ്
September 13, 2017, 12:52 am
ചെന്നൈ : ഇന്ത്യൻ പര്യടനത്തിലെ ഏക സന്നാഹ മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് മികച്ച ജയം. ഇന്നലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ ബോർഡ് പ്രസിഡന്റ് ഇല്ലവനെ 103 റൺസിനാണ് ഓസീസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി. മറുപടിക്കിറങ്ങിയ ബോർഡ് പ്രസിഡന്റ് ഇലവൻ 244 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയയ്ക്കായി ഡേവിസ് വാർണർ (64), നായകൻ സ്റ്റീവ് സ്മിത്ത് (55), ട്രാവിസ് ഹെസ് (65), മാർക്ക് സ്റ്റോയിനിസ് (76) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ് 24 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 45 റൺസ് പെട്ടെന്ന് അടിച്ചുകൂട്ടി. അവരുടെ ടോപ്സ്‌സ്കോറർ സ്റ്റോയിനിസ് 60 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പെടെയാണ് 76 റൺസെടുത്തത്.
മുൻനിരക്കാരിൽ ഓപ്പണർ കാർട്ട് റൈറ്റിനും (0) ഗ്ളെൻ മാക്സ്‌വെല്ലിനും (25) മാത്രമാണ് തിളങ്ങാനാകാതെ പോയത്. ജയിംസ് ഫോക്‌നറും (8), ആഷ്‌ടൺ ആഗറും (8) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുഷാംഗ് പട്ടേലും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ, കുൽവന്ത് ഖജ്രോലിയ, അക്ഷയ് കർനേവർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരയിൽ ശ്രീപതിസ് ഗോസ്വാമി (43), മായങ്ക് അഗർവാൾ (42), കർനേവർ (40), കുശാന്ത് പട്ടേൽ (പുറത്താകാതെ 41) എന്നിവർ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്ടൻ ഗുർകീരത്ത് സിംഗ് 27 റൺസെടുത്ത് പുറത്തായി.
4 വിക്കറ്റെടുത്ത സ്പിന്നർ ആഷ്ടൺ ആഗറാണ് ഇന്ത്യൻ നിരയിൽ ഏറെ നാശം വിതച്ചത്. കെയിൻ റിച്ചാർഡ്സൺ 2 വിക്കറ്റ് വീഴ്ത്തി.
ഞായറാഴ്ച ഇവിടെത്തന്നെയാണ് ഇന്ത്യ - ആസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ