Thursday, 21 September 2017 8.54 AM IST
ലക്ഷ്യം ഹാട്രിക്ക്
September 13, 2017, 12:53 am
മാ​ഡ്രി​ഡ് : യൂ​റോ​പ്യൻ ചാ​മ്പ്യൻ​സ് ലീ​ഗിൽ നി​ല​വി​ലെ ചാ​മ്പ്യൻ​മാ​രായ റ​യൽ​മാ​ഡ്രി​ഡ് പു​തിയ സീ​സ​ണിൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്ത​നാ​യി ഇ​ന്ന് ക​ള​ത്തി​ല​റ​ങ്ങും. ഗ്രൂ​പ്പ് എ​ച്ചി​ലെ മ​ത്സ​ര​ത്തിൽ സൈ​പ്ര​സ് ക്ള​ബ് ആ പോൾ ആ​ണ് റ​യ​ലി​ന്റെ എ​തി​രാ​ളി​കൾ. റ​യ​ലി​ന്റെ ത​ട്ട​ക​രായ സാ​ന്റി​യാ​ഗോ ബർ​ണ​ബ്യൂ​വിൽ രാ​ത്രി 12.15 മു​ത​ലാ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ചാ​മ്പ്യൻ​മാ​രായ റ​യൽ ഇ​ത്ത​വണ ഹാ​ട്രി​ക്ക് കി​രീ​ട​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. വി​ല​ക്കു​മൂ​ലം ലാ​ലിഗ മ​ത്സ​ര​ങ്ങ​ളിൽ ക​ളി​ക്കാ​തി​രു​ന്ന സൂ​പ്പർ​താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാൾ​ഡോ ഇ​ന്ന് ആ പോ​ളി​നെ​തി​രെ ക​ളി​ക്കാ​നി​റ​ങ്ങും. ഈ സീ​സ​ണിൽ റൊ​ണാൾ​ഡോ റ​യ​ല​നാ​യി ക​ള​ത്തി​ല​റ​ങ്ങു​ന്ന ആ​ദ്യ പ്ര​ധാന മ​ത്സ​ര​മാ​കും ആ പോ​ളി​നെ​തി​രായ പോ​രാ​ട്ടം. ലാ​ലി​ഗ​യിൽ ഈ സീ​സ​ണിൽ റ​യ​ല​ന്റെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും റൊ​ണാൾ​ഡോ​യ്ക്ക് ക​ളി​ക്കാൻ ക​ഴ​ഞ്ഞി​രു​ന്നി​ല്ല. ലാ​ലി​ഗ​യിൽ ര​ണ്ട് സ​മ​നില വ​ഴ​ങ്ങിയ റ​യ​ലി​ന് ഒ​രെ​ണ്ണ​ത്തിൽ മാ​ത്ര​മാ​ണ് ജ​യി​ക്കാ​നാ​യ​ത്.
ഇ​തു​വ​രെ മു​ഖാ​മു​ഖം വ​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ള​ലും റ​യ​ലി​നാ​യി​രു​ന്നു. ജ​യം. 2011​/12 സീ​സ​ണി​ലെ ചാ​മ്പ്യൻ​സ് ലീ​ഗ് ക്വാർ​ട്ട​റി​ലാ​ണ് ഇ​രു ടീ​മു​ക​ളും നേർ​ക്കു​നേർ വ​ന്ന​ത്. അ​ന്ന് ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 8​-2 നാ​യി​രു​ന്നു റ​യ​ലി​ന്റെ ജ​യം.
ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തിൽ ഇം​ഗ്ളീ​ഷ് ക്ള​ബ് ടോ​ട്ടൻ​ഹാം ഹോ​ട്സ്പർ​ഗ് സ്വ​ന്തം മൈ​താ​ന​ത്ത് ജർ​മ്മൻ ക്ള​ബ് ബൊ​റൂ​ഷ്യ ഡോർ​ട്ട്മു​ണ്ടി​നെ നേ​രി​ടും.
ഗ്രൂ​പ്പ് ഇ​യിൽ ഇം​ഗ്ളീ​ഷ് ക്ള​ബ് ലി​വർ​പൂ​ളി​ന് സ്പാ​ന​ഷ് ക്ള​ബ് സെ​വി​യ്യ​യെ​യാ​ണ് നേ​രി​ടാ​നു​ള്ള​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തിൽ റ​ഷ്യൻ ക്ള​ബ് സ്പാർ​ട്ട​ക്ക് മോ​സ്കോ​യ്ക്ക് എ​വേ മ​ത്സ​ര​ത്തിൽ സെർ​ബി​യൻ ക്ള​ബ് മ​രി​ബോ​റാ​ണ് എ​തി​രാ​ളി​കൾ.
ഗ്രൂ​പ്പ് എ​ഫിൽ മ​റ്റൊ​രു ഇം​ഗ്ളീ​ഷ് സൂ​പ്പർ ക്ള​ബ് മാ​ഞ്ച​സ്റ്റർ​സി​റ്റി​ക്ക് ഡ​ച്ച് വ​മ്പൻ​മാ​രായ ഫെ​യ​നൂർ​ട്ടി​നെ​യാ​ണ് അ​വ​രു​ടെ ത​ട്ട​ക​ത്തിൽ നേ​രി​ടേ​ണ്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്രി​മി​യർ ലീ​ഗിൽ ലി​വർ​പൂ​ളി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത 5 ഗോ​ളി​ന് ത​കർ​ത്ത​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പെ​പ്ഗാർ​ഡി​യോ​ള​യും സം​ഘ​വും ഫെ​യ​നൂർ​ദി​നെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തിൽ വ​ക്താർ ഡോ​ണ​റ്റ്സ്ക് നാ​പ്പൊ​ളി​യെ നേ​രി​ടും. ഗ്രൂ​പ്പ് ജി​യിൽ തുർ​ക്കി ക്ള​ബ് ബ​സി​ക്റ്റ​സ് പോർ​ച്ചു​ഗീ​സ് ക്ള​ബ് എ​ഫ്.​സി പോർ​ട്ടോ​യെ​യും ഫ്ര​ഞ്ച് ക്ള​ബ് മൊ​ണാ​ക്കോ ജർ​മ്മൻ ക്ള​ബ് ലെ​യി​പ് സിം​ഗി​നെ​യും നേ​രി​ടും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും രാ​ത്രി 12.15 മു​ത​ലാ​ണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.