Thursday, 21 September 2017 8.50 AM IST
റോൾ മോഡൽസ്
September 13, 2017, 12:51 am
സ്പോർട്സ് ലേഖകൻ

സീ​സ​ണി​ലെ നാ​ല് ഗ്രാൻ​ഡ്് ‌​സ്ളാ​മു​കൾ ഈ ര​ണ്ടെ​ണ്ണം  വീ​തം വീ​തി​ച്ചെ​ടു​ത്ത് കാ​ല​മ​ല്ല പ്ര​തി​ഭ​യു​ടെ  അ​ള​വു​കോൽ  എ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചു ടെ​ന്നി​സ് കോർ​ട്ടി​ലെ  ഇ​തി​ഹാസ താ​ര​ങ്ങ​ളായ റോ​ജർ  ഫെ​ഡ​റ​റും റാ​ഫേൽ  ന​ദാ​ലും. സീ​സ​ണി​ലെ ആ​ദ്യ ഗ്രാൻ​ഡ് സ്ളാ​മായ ആ​സ്ട്രേ​ലി​യൻ ഓ​പ്പ​ണും വിം​ബിൾ​ഡൺ കി​രീ​ട​വും 36 കാ​ര​നായ  സ്വി​സ് സൂ​പ്പർ​താ​രം  ഫെ​ഡ​റർ ത​ന്റെ ഷെൽ​ഫിൽ  എ​ത്തി​ച്ച​പ്പോൾ ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഫ്ര​ഞ്ച് ഓ​പ്പ​ണി​ലും യു.​എ​സ്. ഓ​പ്പ​ണി​ലും സ്പാ​നി​ഷ്  സെൻ​സേ​ഷൻ ന​ദാൽ  വി​ജ​യ​ക്കൊ​ടി നാ​ട്ടി.
5 വർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ  ആ​സ്ട്രേ​ലി​യൻ ഓ​പ്പൺ ഉ​യർ​ത്തി വീ​ണ്ടും ഫെ​ഡ​റർ ഗ്രാൻ​ഡ്‌​സ്ളാം ചാ​മ്പ്യ​നാ​കു​ന്ന​ത്. 2012ൽ വിം​ബിൾ​ഡ​ണി​ലാ​യി​രു​ന്നു  അ​തി​നു മു​മ്പ് ഫെ​ഡ​റർ ചാ​മ്പ്യ​നാ​യ​ത്. 2014ൽ ഫ്ര​ഞ്ച് ഓ​പ്പൺ  കി​രീ​ട​ത്തിൽ മു​ത്ത​മി​ട്ട​ശേ​ഷം 31 കാ​ര​നായ ന​ദാ​ലി​ന് വീ​ണ്ടു​മൊ​രു ഗ്രാൻ​ഡ്‌​സ്ലാം കി​രീട നേ​ട്ട​ത്തി​നാ​യി മൂ​ന്ന് വർ​ഷ​ത്തെ കാ​ത്തി​രി​പ്പ് വേ​ണ്ടി​വ​ന്നു. അ​തി​നും വേ​ദി​യാ​യ​ത്  അ​ദ്ദേ​ഹ​ത്തി​ന്റെ  സ്വ​ന്തം റോ​ളാ​ങ് ഗാ​രോ​സ് ത​ന്നെ. സീ​സ​ണി​ലെ  മി​ന്നും പ്ര​ക​ട​നം  ഇ​രു​വ​രു​ടെ​യും റാ​ങ്കിം​ഗി​ലും  പ്ര​തി​ഫ​ലി​ച്ചു. നി​ല​വിൽ  ന​ദാൽ ഒ​ന്നാം റാ​ങ്കി​ലും ഫെ​ഡ​റർ  ര​ണ്ടാം റാ​ങ്കി​ലു​മാ​ണ്.
നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചും  ആൻ​ഡി മു​റെ​​യും  സ്റ്റാൻ വാ​വ്‌​റി​ങ്ക​യുമെ​ല്ലാം  മി​ന്നൽ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി  തി​ള​ങ്ങി​യ​പ്പോൾ പ​രി​ക്കു​ക​ളും ഫോ​മി​ല്ലാ​യ്മ​യും ക​ഴി​ഞ്ഞ ചില വർ​ഷ​ങ്ങ​ളിൽ  ന​ദാ​ലി​നെ​യും  ഫെ​ഡ​റ​റി​നെ​യും പി​ന്നോ​ട്ട​ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വർ​ഷ​ങ്ങ​ളാ​ണ്  കോർ​ട്ടി​ലെ ഏ​റ്റ​വും സു​ന്ദര സാ​ന്നി​ധ്യ​മായ ഇ​രു​വർ​ക്കും ഏ​റെ നി​രാശ സ​മ്മാ​നി​ച്ച​ത്.  പ​ഴയ പ​ട​ക്കു​തി​ര​കൾ​ക്ക്  ഇ​നി​യൊ​രു തി​രി​ച്ചു വ​ര​വു​ണ്ടാ​കി​ല്ലെ​ന്ന്  പ​ല​രും വി​ധി​യെ​ഴു​തി. എ​ന്നാൽ തോ​റ്റ് പിൻ​മാ​റാൻ അ​വർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.  എ​ഴു​തി​ത്ത​ള്ളി​യ​വ​രെ​ക്കൊ​ണ്ട്  എ​ഴു​ന്നേ​റ്റു നി​ന്ന് ക​യ്യ​ടി​പ്പി​ച്ച് ടെ​ന്നി​സി​ന്റെ മാ​ന​ത്ത് സു​വർണ താ​ര​ക​ങ്ങ​ളാ​യി മി​ന്നി​ത്തി​ള​ങ്ങി അ​വർ. ജോ​ക്കോ​വി​ച്ചും മു​റെ​യും  പ​രി​ക്കി​ന്റെ  പി​ടി​യി​ലാ​യ​ത്  ഫെ​ഡ​റ​റു​ടെ​യും ന​ദാ​ലി​ന്റെ​യും നേട്ടത്തിന്റെ മാ​റ്റ് കു​റ​യ്ക്കു​ന്നി​ല്ല.  ഡൊ​മ​നി​ക്  തീ​മി​നെ​യും  സ്വ​രേ​വി​നെ​യും പോ​ലു​ള്ള പു​ത്തൻ താ​ര​ങ്ങ​ളു​ടെ ഉ​ദ​യ​ത്തി​ലും  മ​ങ്ങി​പ്പോ​കാ​തെ തെ​ളി​ഞ്ഞ് ക​ത്തു​കാ​യി​രു​ന്നു ന​ദാ​ലും ഫെ​ഡ​റ​റും. ഇ​ത് നാ​ലാ​മ​ത്തെ  സീ​സ​ണി​ലാ​ണ് ഇ​രു​വ​രും  ഗ്ളാൻ​ഡ്സ്ളാം  കി​രീ​ട​ങ്ങൾ പ​ര​സ്പ​രം വീ​തി​ച്ചെ​ടു​ക്കു​ന്ന​ത്.  നേ​ര​ത്തെ 2006, 2007, 2010 വർ​ഷ​ങ്ങ​ളി​ലും ഇ​രു​വ​രും ഈ നേ​ട്ടം  ആ​വർ​ത്തി​ച്ചി​രു​ന്നു.
2006​ലും 2007​ലും  ആ​സ്ട്രേ​ലി​യൻ ഓ​പ്പൺ, വിം​ബിൾ​ഡൺ,  യു.​എ​സ്. ഓ​പ്പൺ കി​രീ​ട​ങ്ങൾ ഫെ​ഡ​റർ നേ​ടി​യ​പ്പോൾ. ന​ദാൽ ഫ്ര​ഞ്ച് ഓ​പ്പൺ സ്വ​ന്ത​മാ​ക്കി.  2010ൽ  കാ​ര്യ​ങ്ങൾ നേ​രെ  തി​രി​ച്ചാ​യി.  ന​ദാൽ ഫ്ര​ഞ്ച് ഓ​പ്പ​ണും വിം​ബിൾ​ഡ​ണും യു.​എ​സ്. ഓ​പ്പ​ണും സ്വ​ന്ത​മാ​ക്കി.  ഫെ​ഡ​റർ ആ​സ്ട്രേ​ലി​യൻ ഓ​പ്പ​ണും നേ​ടി.
ഇ​രു​വ​രും ഏ​റ​ക്കു​റെ സ​മാന സ​മ​യ​ത്താ​ണ് മു​ഖ്യധാര ടെ​ന്നീ​സി​ലേ​ക്ക് വ​രു​ന്ന​ത്. 2003 ലെ വിം​ബിൾ​ഡ​ണാ​ണ് ഫെ​ഡ​റ​റു​ടെ ക​രി​യ​റി​ലെ ആ​ദ്യ ഗ്രാൻ​ഡ്‌​സ്ളാം കി​രീ​ടം. 2005 ലെ ഫ്ര​ഞ്ച് ഓ​പ്പ​ണാ​ണ് ന​ദാൽ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഗ്രാൻ​ഡ്സ്ളാം. 2004 മു​തൽ 2010 വ​രെ ഇ​രു​വ​രെ​യും വെ​ല്ലാൻ പു​രുഷ ടെ​ന്നി​സിൽ ആ​രും ഇ​ല്ലാ​യി​രു​ന്നു എ​ന്ന് ത​ന്നെ പ​റ​യാം. ഈ വർ​ഷ​ക്കാ​ലം ന​ട​ന്ന 28 ഗ്രാൻഡ്‌​സ്ളാം ടൂർ​ണ​മെ​ന്റു​ക​ളിൽ 24 ലും ഇ​വ​രിൽ ആ​രെ​ങ്കി​ലും ഒ​രാ​ളാ​യി​രു​ന്നു ചാ​മ്പ്യൻ. തു​ടർ​ന്ന് ജോ​ക്കോ​വി​ച്ചി​നെ പോ​ലു​ള്ള വ​രു​ടെ വ​ര​വും പ്രാ​യ​വും പ​രി​ക്കും ഇ​രു​വർ​ക്കും പ​ല​പ്പോ​ഴും പ്ര​തി​ബ​ന്ധ​ങ്ങ​ളാ​യി. ഫെ​ഡ​റ​റി​നെ​ക്കാൾ ന​ദാ​ലാ​ണ് പ​രി​ക്കി​ന്റെ പി​ടി​യിൽ കൂ​ടു​തൽ അ​ക​പ്പെ​ട്ട​ത്. പ്രാ​യ​ത്തി​ന്റെ പ​രി​മി​തി​കൾ ഫെ​ഡ​റ​റി​ലും നി​ഴ​ലി​ച്ചു. പ​ക്ഷേ മ​റ്റാ​രെ​ക്കാ​ളും സ്വ​ന്തം ക​ഴി​വിൽ ഇ​രു​വ​രും വി​ശ്വ​സി​ച്ചു. ഒ​പ്പം മി​ക​ച്ച കോ​ച്ചു​മാ​രും സ​പ്പോർ​ട്ടിം​ഗ് സ്റ്റാ​ഫു​മാ​രും ഇ​വ​രു​ടെ തി​രി​ച്ചു വ​ര​വു​ക​ളിൽ നിർ​ണാ​യക പ​ങ്കു വ​ഹി​ച്ചു.
കോർ​ട്ടി​ന​ക​ത്തും പു​റ​ത്തും പ​ര​സ്പര ബ​ഹു​മാ​ന​മു​ള്ള ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​രു​വ​രും. ഇ​ത്ത​വണ ആ​സ്ട്രേ​ലി​യൻ ഓ​പ്പൺ ഫൈ​ന​ലിൽ മു​ഖാ​മു​ഖം വ​ന്ന​പ്പോൾ ഫെ​ഡ​റ​റർ​ക്കാ​യി​രു​ന്നു ജ​യം. പ​ക്ഷേ മ​ത്സ​ര​ശേ​ഷം ഫെ​ഡ​റർ പ​റ​ഞ്ഞ വാ​ക്കു​ക​ളി​ലു​ണ്ട് ന​ദാ​ലി​നോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ്നേ​ഹം. ന​ദാൽ നി​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വ് എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു. ന​ദാ​ലി​ലെ പോ​രാ​ളി​യെ വീ​ണ്ടും മി​നു​ക്കി​യെ​ടു​ത്ത​തി​ന് കോ​ച്ച് ടോ​ണി​ക്കും സ​പ്പോർ​ട്ടിം​ഗ് സ്റ്റാ​ഫി​നും ഞാൻ ന​ന്ദി പ​റ​യു​ന്നു.  ന​ദാൽ നി​ങ്ങൾ ഇ​പ്പോൾ വി​ര​മി​ക്ക​രു​ത് കാ​ര​ണം ടെ​ന്നി​സി​ന് നി​ങ്ങ​ളെ ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്. നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് ഫെ​ഡ​റ​റു​ടെ വാ​ക്കു​കൾ ലോ​കം ഏ​റ്റെ​ടു​ത്ത​ത്.തോ​റ്റ​തിൽ നി​രാ​ശ​യു​ണ്ടെ​ങ്കി​ലും ത​നി​ക്ക് വി​ഷ​മ​മി​ല്ലെ​ന്നാ​യി​രു​ന്നു ഇ​തി​ന് മ​റു​പ​ടി​യാ​യി ന​ദാ​ലി​ന്റെ പ്ര​തി​ക​ര​ണം. കാ​ര​ണം താൻ തോ​റ്റ​ത് എ​ന്റെ റോൾ മോ​ഡ​ലി​നോ​ടാ​യി​രു​ന്നു​വെ​ന്നാ​ണ് ന​ദാൽ പ​റ​ഞ്ഞ​ത്. ഇ​വർ ഇ​നി​യും ക​ളി തു​ട​ര​ട്ടെ​യെ​ന്നാ​ണ് ടെ​ന്നി​സ് ലോ​കം പ​റ​യു​ന്ന​ത്. കാ​ര​ണം, ടെ​ന്നി​സി​ന് ഇ​വ​രെ​ക്കൊ​ണ്ട് ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.