ഓണം കഴിഞ്ഞിട്ടും കീശ കീറി വിപണി
September 14, 2017, 12:03 am
തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും വിപണി സാധാരണക്കാരന്റെ കീശയ്ക്ക് വഴങ്ങുന്നില്ല. നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ഇപ്പോഴും തൊട്ടാൽ പൊള്ളുന്ന വിലയാണ്. സാധാരണ എത്ര ഉയർന്നാലും ഓണം കഴിയുമ്പോൾ ഇടിയുകയാണ് പതിവ്. എന്നാൽ ഇത്തവണ വില വീണ്ടും കുതിക്കുന്നു.
ഓണത്തിന് 150 രൂപയായിരുന്ന വെളിച്ചെണ്ണയുടെ വില ഇപ്പോൾ 165 ആയി. തേങ്ങ കിട്ടാനില്ലെന്നാണ് വെളിച്ചെണ്ണ വിലവർദ്ധനയ്ക്ക് പറയുന്ന ന്യായം. അഞ്ച് മാസം മുൻപ് 30 രൂപയ്ക്ക് ലഭിച്ചിരുന്ന കൊച്ചുള്ളിക്ക് ഓണത്തിന് 78 രൂപയായി. ഇപ്പോൾ 80 ആയി. സെവൻ സ്റ്റാർ ജയ അരിയുടെ വില ഓണക്കാലത്തെ 40ൽ തന്നെ നിൽക്കുകയാണ്. കൂടുതൽ കാലമിരുന്നാൽ അലിഞ്ഞുതീരുന്ന ശർക്കരയുടെ വില പോലും താഴുന്നില്ല. വില്പന ഉയരുന്നത് കണക്കിലെടുത്ത് പരിപ്പിനങ്ങളുടെയെല്ലാം വില ഓണത്തിന് ഒരാഴ്ച മുൻപ് 10 രൂപ വരെയാണ് ഇടനിലക്കാർ വർദ്ധിപ്പിച്ചത്. ഈ കൊള്ള ഇപ്പോഴും തുടരുകയാണ്. സവാളയുടെ വില 32ൽ നിന്ന് 28 ആയി കുറഞ്ഞതു മാത്രമാണ് അല്പം ആശ്വാസം.
ഓണത്തിന് സജീവമായ കൺസ്യൂമർഫെഡിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകളിൽ സ്റ്റോക്ക് ഒഴിഞ്ഞു. സർക്കാർ വിപണി ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ വില ഇനിയും ഉയരുന്ന നിലയാണ്.

ഇനം ഇപ്പോഴത്തെ വില, ആഗസ്റ്റ് 25

വെളിച്ചെണ്ണ- 165, 150
സവാള- 32- 28
കൊച്ചുള്ളി- 78, 80
മുളക്- 80, 80
മല്ലി- 75,75
പയർ- 78, 78
തോരൻ പരിപ്പ്- 72, 72
ഉഴുന്ന് പരിപ്പ്- 77, 77
സെവൻ സ്റ്റാർ ജയ അരി- 40, 40


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ