Friday, 22 September 2017 6.23 AM IST
ട്രാക്ടറിൽ പോറൽവീഴ്ത്തിയതിന് ആറുവയസുകാരനെ കൊന്നു
September 14, 2017, 11:31 am
അമൃത്സർ: ട്രാക്ടറിൽ പോറൽ വീഴ്‌ത്തിയതിന് അയൽവാസിയായ ആറുവയസുകാരനെ കഴുത്തുഞെരിച്ചുകൊന്ന പതിനെട്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. അമൃത്സറിനുസമീപത്തായിരുന്നു സംഭവം. ശുഭപ്രീത് സിംഗ് ആണ് കൊല്ലപ്പെട്ടത്.പതിനെട്ടുകാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

കഴിഞ്ഞദിവസം മുതലാണ് ശുഭപ്രീതിനെ കാണാതായത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ വയലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ട്രാക്ടറിൽ പോറൽവീഴ്ത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തതാണ് കൊലയ്ക്ക് കാരണമായത്. കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം ആരുംകാണാതെ വയലിൽ ഒളിപ്പിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.