Thursday, 21 September 2017 10.36 AM IST
മുതലാളിമാരുടെ കമ്മിഷൻ പറ്റുന്ന ഏജന്റായി മോദി സർക്കാർ മാറി : ആനത്തലവട്ടം
September 14, 2017, 2:46 am
തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതി നൽകി കുത്തക മുതലാളിമാരിൽ നിന്ന് കമ്മിഷൻ പറ്റുന്ന ഏജന്റായി മോദി സർക്കാർ മാറിയെന്ന് സി. ഐ. ടി. യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ. എൻ. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.നവംബർ 9, 10, 11 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തുമെന്ന് ചന്ദ്രശേഖരൻ അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉദയഭാനു, വി. ശിവൻകുട്ടി, കെ. ചന്ദ്രൻപിള്ള, കാട്ടാക്കട ശശി, കെ.പി .രാജേന്ദ്രൻ, എ.എ അസീസ്, കെ. പി ശങ്കർദാസ്, കെ. എൻ ഗോപിനാഥ്, പ്രതാപൻ, ജി. സുഗുണൻ, രാജു ആന്റണി, കെ.കെ ചന്ദ്രൻ, കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ