Friday, 22 September 2017 6.24 AM IST
മത്സര വേഗതയിൽ മാദ്ധ്യമങ്ങൾ വിശ്വാസ്യത കൈവിടരുത് : ഉമ്മൻചാണ്ടി
September 14, 2017, 10:51 pm
തിരുവനന്തപുരം : മത്സരത്തിൽ മുന്നിലെത്താനുള്ള വേഗതയിൽ മാദ്ധ്യമങ്ങൾ വിശ്വാസ്യത കൈവിടരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് ഫോറം കേരള സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ ചിന്തിച്ച് ശരിയാണോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് വാർത്തകൾ നൽകിയിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. പലപ്പോഴും മാദ്ധ്യമങ്ങളുടെ നിലവാരത്തകർച്ചയ്ക്ക് ഇത് കാരണമാകുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന പത്രപ്രവർത്തകർക്ക് മാറിമാറി വരുന്ന എല്ലാ സർക്കാരുകളും പ്രത്യേക പരിഗണന നൽകി വരുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മുതിർന്ന പ്രമുഖ പത്രപ്രവർത്തകരെ ഉമ്മൻചാണ്ടി പൊന്നാടയണിയിച്ചു. വിവിധ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ ഫോറം അംഗങ്ങൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു. മാദ്ധ്യമപ്രവർത്തകർ നിരവധി ഭീഷണി നേരിടുന്ന കാലഘട്ടമാണിതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.
ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം.പി.അച്യുതൻ അദ്ധ്യക്ഷനായിരുന്നു. ഫോറം വൈസ് പ്രസിഡന്റ് വി.പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറി എ.മാധവൻ, സെക്രട്ടറി കെ.പി.വിജയകുമാർ, സ്വാഗതസംഘം വൈസ് ചെയർമാൻ ടി.ശശിമോഹൻ, കൺവീനർ ജെ.അജിത്കുമാർ, ട്രഷറർ ടി.എ.അബ്ദുൾ വഹാബ് , ജോയിന്റ് കൺവീനർ ജി.പ്രസാദ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.





 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ