Friday, 22 September 2017 6.34 AM IST
കേന്ദ്രമന്ത്രി കണ്ണന്താനത്തിന് 19ന് തിരുവനന്തപുരത്ത് സ്വീകരണം
September 14, 2017, 8:30 pm
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്റി അൽഫോൺസ് കണ്ണന്താനത്തിന് ബി.ജെ.പി ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച കാർത്തിക തിരുനാൾ ഓഡി​റ്റോറിയത്തിൽ പൗര സ്വീകരണം നൽകും. വൈകിട്ട് 5 നാണ് സ്വീകരണ സമ്മേളനം. ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് പുറമെ മുൻ നയതന്ത്റജ്ഞൻ ടി. പി ശ്രീനിവാസൻ, റിച്ചാർഡ് ഹേ എം.പി, മത മേലദ്ധ്യക്ഷ്യൻമാർ, സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും പങ്കെടുക്കും.

രാവിലെ 8 ന് മന്ത്റി ശിവഗിരി സന്ദർശിക്കും. 10.30ന് ബി.ജെ.പി സംസ്ഥാന ഓഫീസിലെത്തും. ഉച്ചയ്ക്ക് 12 ന് കോവളത്ത് നടക്കുന്ന ഐ .എം .എ യുടെ ദേശീയ സമ്മേളനത്തിലും പങ്കെടുക്കും. 3ന് പട്ടം ബിഷപ്പുമായും തുടർന്ന് വെള്ളയമ്പലം ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 4ന് ശാസ്തമംഗലം രാമകൃഷ്ണ ആശ്രമവും സന്ദർശിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ