Friday, 22 September 2017 6.34 AM IST
മദ്യനയം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് യുവമോർച്ച
September 14, 2017, 10:50 pm
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പ്രതീകാത്മകമായി സെക്രട്ടേറിയറ്ര് മുൻപിൽ മദ്യശാല തുടങ്ങി പ്രതിഷേധിച്ചു. മദ്യം എങ്ങും വ്യാപിപ്പിക്കുന്നതിൽ പ്രതിഷേധിക്കാനാണ് സർക്കാർ ആദ്യം സെക്രട്ടറിയേറ്റിൽ ' മദ്യശാല തുടങ്ങട്ടെ എന്ന മുദ്രാവാക്യവുമായി പ്രതീകാത്മക മദ്യശാല തുറന്നത്.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ നടന്നിട്ടുള്ളതെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു പറഞ്ഞു. മദ്യശാലകൾക്ക് ആരാധനാലയങ്ങളുംവിദ്യാലയങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററിൽ നിന്നും 50 മീറ്റർ ആക്കിയതിന് സി.പി.എമ്മിന് എന്ത് പ്രത്യുപകാരമാണ് മദ്യലോബികൾ നൽകിയത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുവമോർച്ച അദ്ധ്യക്ഷത വഹിച്ചു
ബി .ജെ. പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആ‌ർ. എസ്. രാജീവ്, ട്രഷർ ആ‌ർ. എസ് .സമ്പത്ത് ,ജില്ലാ പ്രസിഡന്റ് ജെ. ആർ. അനുരാജ് എന്നിവർ സംസാരിച്ചു. ആയുർവേദ കോളേജ് നിന്ന് തുടങ്ങിയ മാർച്ച് സെക്രട്ടേറിയേറ്റ് മുമ്പിൽ പോലീസ് തടഞ്ഞു. മണവാരി രതീഷ്, രഞ്ചിത്ത് ചന്ദ്രൻ, രാകേന്ദു, നിശാന്ത് , സതീഷ് ,ചന്ദ്രകിരൺ,വിഷ്ണുദേവ്, പ്രശാന്ത്, ശ്രീരാഗ്, നന്ദു എന്നിവർ തുടങ്ങിയവർ നേതൃത്വം നൽകി
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ