Friday, 22 September 2017 6.32 AM IST
ഫിഫ അണ്ടർ 17 ഫുട്ബോൾ: കൊച്ചിയിൽ എട്ടു മത്സരങ്ങൾ
September 14, 2017, 9:00 pm
തിരുവനന്തപുരം: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ എട്ടു മത്സരങ്ങൾക്ക് കൊച്ചിയിൽ നടക്കും. ആദ്യ മത്സരം ഒക്‌ടോബർ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് ബ്രസീലും സ്‌പെയിനും തമ്മിലാണ്. അന്നു രാത്രി എട്ടിന് നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയയും നൈജീരിയയും ഏ​റ്റുമുട്ടും.

പത്തിന് വൈകിട്ട് അഞ്ചിന് സ്‌പെയിൻ നൈജീരിയ മത്സരവും രാത്രി എട്ടിന് ദക്ഷിണ കൊറിയ ബ്രസീൽ മത്സരവും 13ന് വൈകിട്ട് അഞ്ചിന് ഗിനിയ ജർമനി മത്സരവും രാത്രി എട്ടിന് സ്‌പെയിൻ ദക്ഷിണ കൊറിയ മത്സരവും നടക്കും. 18ന് പ്രീക്വാർട്ടർ മത്സരത്തിനും 22ന് ക്വാർട്ടർ ഫൈനൽ മത്സരത്തിനും കൊച്ചി വേദിയാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ