ഡോക്ടർമാരുടെ രജിസ്ട്രേഷൻ ആധാറുമായി ബന്ധിപ്പിക്കും
October 2, 2017, 1:11 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം:രാജ്യത്തെ മുഴുവൻ ഡോക്ടർമാർക്കും ആധാറുമായി ബന്ധപ്പെടുത്തി പുതിയ 'യുണീക് പെർമനന്റ് രജിസ്ട്രേഷൻ നമ്പർ' നൽകാനുള്ള പദ്ധതി തയ്യാറായി.
രാജ്യത്തെ മൊത്തം ഡോക്ടർമാരുടെയും രജിസ്ട്രി ഡിജിറ്രൈസ് ചെയ്യുന്നതിനുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ഡിജിറ്രൽ മിഷൻ മോഡ് പ്രോജക്ടിന്റെ (ഡി. എം. എം. പി ) ഭാഗമായാണിത്. ഇതോടെ ഡോക്‌ടർമാരുടെ നിലവിലുള്ള ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐ. എം. ആ‌ർ ) നമ്പർ യുണീക് പെർമനന്റ് രജിസ്ട്രേഷൻ നമ്പർ (യു.പി.ആർ. എൻ )ആയി മാറും.
രാജ്യത്ത് മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള പത്ത് ലക്ഷത്തോളം ഡോക്ടർമാർ തങ്ങളുടെ ആധാർ നമ്പറുമായി ചേർത്ത് ഓൺലൈനായി പുതിയ രജിസ്ട്രേഷനിലേക്ക് മാറേണ്ടി വരും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഘടകങ്ങൾ വഴി ഇത് ചെയ്യണമെന്നാണ് മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം. ഇവർക്ക് ആധാറിന് സമാനമായ യുണീക് പെർമനന്റ് രജിസ്ട്രേഷൻ നമ്പർ ലഭിക്കും.

രജിസ്റ്ര‌ർ ചെയ്യാൻ

മെഡിക്കൽ കൗൺസിലിന്റെ www.mciindia.org എന്ന സൈറ്രിൽ ഡോക്ടർ ലോഗിൻ ക്ലിക്ക് ചെയ്യുക. തങ്ങളെക്കുറിച്ചുളള വിവരങ്ങളും ഇ - മെയിൽ ഐ.ഡിയും നൽകുമ്പോൾ യൂസർ ഐ.ഡിയും പാസ് വേഡും അയച്ചു തരും. ഇതുപയോഗിച്ച് ലോഗിൻ ചെയ്തശേഷം വ്യക്തിപരമായ വിവരങ്ങളും ആധാർ നമ്പറും ഏറ്രവും പുതിയ പ്രൊഫഷണൽ യോഗ്യതകളും അപ് ലോഡ് ചെയ്യുക. ഇതിന് ശേഷം സ്റ്രേറ്ര് മെഡിക്കൽ കൗൺസിലിൽ വെരിഫിക്കേഷന് ചെല്ലാനുള്ള തീയതി അറിയിക്കണം.
ആധാർ തുടങ്ങിയ വിവരങ്ങളും രേഖകളും സ്റ്രേറ്ര് മെഡിക്കൽ കൗൺസിൽ പരിശോധിച്ച ശേഷം ഡോക്ടർക്ക് യുണീക് പെർമനന്റ് രജിസ്ട്രേഷൻ നമ്പർ‌ നൽകും.
ഐ. എം. ആർ ഡാറ്രാ ബേസിൽ ഡോക്ടറുടെ എല്ലാവിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഇതു സംബന്ധിച്ച ഇ - മെയിൽ അറിയിപ്പ് ഡോക്ടർക്കും മെഡിക്കൽ കൗൺസിലിനും ലഭിക്കും

മേന്മകൾ

പുതിയ ഡിജിറ്റൽ രജിസ്‌ട്രേഷൻ വരുന്നതോടെ മുഴുവൻ ഡോക്‌ടർമാരുടെയും വിവരങ്ങൾ അടങ്ങിയ ഒരു സെൻട്രൽ ഡാറ്റാ ബേസ് നിലവിൽ വരും. അതോടെ
ഇന്ത്യയിലെ എല്ലാ സ്പെഷ്യലിസ്റ്ര് ഡോക്ടർമാരുടെയും പൂർണവിവരം മെഡിക്കൽ കൗൺസിലിന് അനായാസം ലഭിക്കും. ഡോക്‌ടർമാർക്ക് മാത്രമുള്ള ഒരു ആധാർ കാർഡ് പോലെയായിരിക്കും പുതിയ രജിസ്‌ട്രേഷൻ കാർഡ്. ഇതുണ്ടെങ്കിൽ ഏത് സംസ്ഥാനത്തും പുതുതായി രജിസ്റ്റർ ചെയ്യാതെ പ്രാക്‌ടീസ് ചെയ്യാൻ ഡോക്ടർമാർക്ക് സാധിക്കും. ഉന്നത യോഗ്യതകൾ നേടുമ്പോൾ അതും ഓൺലൈൻ ആയി രജിസ്റ്രർ ചെയ്യാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ