ഭിന്നശേഷിക്കാർക്ക് കൈതാങ്ങായിസർക്കാർ ഇനി വിളിപ്പാടകലെ
October 10, 2017, 3:00 am
കെ.എസ്.അരവിന്ദ്
 
തിരുവനന്തപുരം : ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയോട് ചേർത്ത് നിറുത്തുന്നതിന് സഹായഹസ്തവുമായി സർക്കാർ അവരുടെ അടുത്തേയ്ക്ക്.
വൈകല്ല്യങ്ങളുള്ളവർക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാക്കാനും അവകാശങ്ങളെക്കുറിച്ച് അവബോധം നൽകാനും പ്രത്യേക ഹെൽപ്ഡെസ്ക് സാമൂഹിക സുരക്ഷാമിഷനിലൂടെ ഉടൻ പ്രവർത്തനം ആരംഭിക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിവരുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായാണിത്. ഇതിന് മുന്നോടിയായി ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിനുള്ള സർവേ അന്തിമഘട്ടത്തിലാണ്. നിലവിലെ കണക്ക് പ്രകാരം 8 ലക്ഷത്തോളം വരുന്ന ഈ വിഭാഗത്തിന് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഹെൽപ്പ്ഡെസ്ക്
പൂജപ്പുരയിൽ
പൂജപ്പുരയിലെ സാമൂഹിക സുരക്ഷാമിഷൻ ആസ്ഥാനത്താണ് ഹെൽപ്പ് ഡെസ്ക്ക് . ആദ്യഘട്ടത്തിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയാകും പ്രവർത്തനം. തുടർന്ന് 24 മണിക്കൂറാവും. ഭിന്നശേഷിക്കാരുമായി ഫോൺ മുഖാന്തരം ബന്ധപ്പെടുകയും ആശ്യങ്ങൾ ചോദിച്ചറിഞ്ഞ് സർക്കാർ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഹെൽപ്പ്ഡെസ്ക്കിലെ ജീവനക്കാർക്കുള്ള പരിശീലനം ഈ ആഴ്ച്ച പൂർത്തിയാകും. ഹെൽപ്പ്ഡെസ്ക്കുമായി ബന്ധപ്പെടാനുള്ള ടോൾഫ്രീനമ്പർ ഉടൻ പ്രസിദ്ധീകരിക്കും.

എല്ലാം ഒരു കുടക്കീഴിൽ
സാമൂഹിക സുരക്ഷാമിഷനിലൂടെ മിഷൻ നൽകിവരുന്ന എല്ലാ സേവനങ്ങളെയും കുറിച്ചുള്ള സംശങ്ങൾക്കും കോൾ സെന്ററിൽ നിന്ന് മറുപടി ലഭിക്കും.
കുട്ടികളിൽ കേൾവി ശക്തി വീണ്ടെടുക്കാൻ സഹായിക്കുന്ന ശ്രുതിതരംഗം, കാൻസർ സുരക്ഷ, വയോജനങ്ങൾക്കായി വയോമിത്രം, എൻഡോസൾഫാൻ ദുരിതബാധിതർക്കായി സ്നേഹസാന്ത്വനം, മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി സ്നേഹപൂർവം തുടങ്ങിയ 18പ ദ്ധതികളാണ് മിഷൻ നടപ്പിലാക്കിവരുന്നത്.

നിർണ്ണായക
ചുവടുവയ്പ്പ്
സർക്കാർ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമായി സാമൂഹിക സുരക്ഷാമിഷൻ അവരുടെ അടുത്തയ്ക്ക് എത്തുകയാണ്.ഹെൽപ്പ്ഡെസ്ക്ക് മിഷന്റെ ചരിത്രത്തിലെ നിർണ്ണായക ചുവട് വയ്പാവും.
-മുഹമ്മദ് അഷീൽ
എക്സിക്യൂട്ടീവ് ഡയറക്ടർ
സാമൂഹിക സുരക്ഷാ മിഷൻ 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ