വായന മരിക്കുന്ന സ്‌കൂൾ ലൈബ്രറികൾ
October 13, 2017, 12:10 am
ആർ. സ്‌മിതാദേവി
തിരുവനന്തപുരം : സദാ അടച്ചിട്ട അലമാരകൾ. പുറംചട്ട പോലും ഒരിക്കലും തുറന്ന് നോക്കാതെ പൊടിയും ചിതലുമരിച്ച് ആർക്കോ വേണ്ടി തപസ്സിരിക്കുന്ന പുസ്തകങ്ങൾ. പേര് ലൈബ്രറി. പക്ഷേ , പുസ്തക വായന പോയിട്ട് , പത്ര വായന പോലുമില്ല. വെറും കാഴ്ചവസ്തുക്കളായി
മാറിയിരിക്കുകയാണ് സംസ്ഥാനത്തെ സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാ‌ർ,എയ്ഡഡ് സ്കൂൾ
ലൈബ്രറികളും.
സംസ്‌ഥാനത്ത് ഒരു സ്‌കൂളിലും ലൈബ്രേറിയനില്ല. പലസ്കൂളിലും ലൈബ്രറിക്കായി പ്രത്യേകം മുറിയില്ല .ലൈബ്രേറിയന്റെ ചാർജുള്ള അദ്ധ്യാപകരും രേഖകളിൽ മാത്രം. ഇഷ്‌ടമുള്ള പുസ്‌തകം എടുത്ത് വായിക്കാൻ കുട്ടികൾക്ക് അനുവാദമില്ല. ലൈബ്രറി പ്രവർത്തിക്കുന്നുണ്ടെന്ന തെറ്റായ വിവരമാണ് ഭൂരിഭാഗം സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുള്ളത്. ലൈബ്രറികളുടെ ശോചനീയ സ്‌ഥിതി വെളിപ്പെടുത്തി എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ ഡോ. എസ്. രവീന്ദ്രൻ നായർ കമ്മിഷൻ 2014 ൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്‌കൂൾ ലൈബ്രറികൾ വിദ്യാഭ്യാസത്തിൽ പങ്ക് വഹിക്കുന്നില്ലെന്നും ,കുട്ടികളെ വായനയിലേക്ക് നയിക്കുന്നില്ലെന്നുമായിരുന്നു കണ്ടെത്തൽ .റിപ്പോർട്ട് വന്ന് വർഷം മൂന്ന് പിന്നിട്ടിട്ടും സ്ഥിതി പഴയത് പോലെ തന്നെ.

സ്‌കൂൾ ലൈബ്രറികളുടെ
സ്ഥിതി ഇങ്ങനെ

 ലൈബ്രറി പീരിയഡില്ല, ലൈബ്രേറിയനുമില്ല
 കുട്ടികളുടെ അഭിരുചിയ്‌ക്കിണങ്ങുന്ന പുസ്‌തകങ്ങളില്ല ; ഉണ്ടെങ്കിൽ തന്നെ കുട്ടികൾക്ക് നൽകാറില്ല.
 ഭൂരിഭാഗം സ്‌കൂളുകളിലും ദിനപത്രങ്ങൾ പോലും കുട്ടികൾക്ക് ലഭ്യമല്ല.
 ലൈബ്രറിയെന്ന് പേരിട്ടു വിളിക്കുന്ന മുറികൾ പലയിടത്തും തുറക്കാറില്ല. തുറന്നാൽ തന്നെ ഇരുന്ന് വായിക്കാനുള്ള ഫർണീച്ചറില്ല.


റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ

 സ്കൂൾ ലൈബ്രറിയ്ക്ക് 1000 അടി വിസ്‌തീർണമെങ്കിലുമുള്ള മുറി വേണം.
 എല്ലാ ആഴ്‌ചയും ലൈബ്രറി പിരീയഡ് . കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കണം.
 ദിവസവും സ്‌കൂൾ സമയത്തിന് പുറമെ ഒരു മണിക്കൂർ ലൈബ്രറി പ്രവർത്തിക്കണം.
 എം.പി, എം.എൽ.എ ഫണ്ട് ലൈബ്രറികൾക്കും അനുവദിക്കണം.
 ലൈബ്രറി നടത്തിപ്പിനും പുസ്‌തകങ്ങൾ തിരഞ്ഞെടുക്കാനും കുട്ടികൾ ഉൾപ്പെട്ട ലൈബ്രറി കമ്മിറ്റി രൂപീകരിക്കണം. വായിച്ച പുസ്‌തകത്തെക്കുറിച്ച് ഡയറിക്കുറിപ്പും ഗ്രൂപ്പ് ചർച്ചയും .


സ്കൂൾ ലൈബ്രറികൾ:
(2015 - 16 വർഷത്തെ കണക്ക് )

 ഗവ. ഹൈസ്‌കൂൾ -1164 .ലൈബ്രറി ഇല്ലാത്തവ - 148
യു.പി സ്‌കൂൾ- 945 .ലൈബ്രറി ഇല്ലാത്തവ - 271
എൽ.പി സ്‌കൂൾ -2586 . ലൈബ്രറി ഇല്ലാത്തവ -1179

 എയ്‌ഡഡ് ഹൈസ്‌കൂൾ -1418 .ലൈബ്രറി ഇല്ലാത്തവ - 17
യു.പി സ്‌കൂൾ -1796 .ലൈബ്രറി ഇല്ലാത്തവ - 397
എൽ.പി. സ്‌കൂൾ -3928. ലൈബ്രറി ഇല്ലാത്തവ - 1231
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ