കരനെൽക്കൃഷിയിൽ നൂറുമേനി വിളവുമായി വാസുദേവൻപിള്ള
October 6, 2017, 12:04 am
പി. സുരേഷ്ബാബു
പോത്തൻകോട് : പാറമടയിൽ കരനെൽക്കൃഷി ചെയ്ത് നൂറുമേനി വിളവുണ്ടായതിന്റെ സന്തോഷത്തിലാണ് അയിരൂപ്പാറ ഫാർമേഴ്‌സ് ബാങ്കിന് സമീപം തെറ്റിച്ചിറ കൃഷ്ണഭവനിൽ കെ. വാസുദേവൻപിള്ള. പാറപൊട്ടിച്ചശേഷം വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച 50 സെന്റ് സ്ഥലം മണ്ണിട്ട് നികത്തിയാണ് കരനെൽക്കൃഷി ആരംഭിച്ചത്. ബാക്കി സ്ഥലത്ത് വിവിധ തരം വാഴകളും മരച്ചീനിയും നട്ടു. പോത്തൻകോട് പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ 'ഉമ' നെൽവിത്താണ് കൃഷിക്കായി തിരഞ്ഞെടുത്തത്.
വിത്തുപാകി തൈ ഇളക്കി പ്രത്യേക അകലം പാലിച്ച് ഞാറ് നടുന്ന തനത് രീതിക്ക് പകരം കുഴികുത്തി ജൈവവളം വിതറിയശേഷം മണ്ണിൽ നുറി ഇട്ട് വിത്ത് വിതച്ചാണ് കൃഷി ചെയ്തത്. കോഴിക്കാരം, ഉണക്കിയ ചാണകം, ചാരം, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ മിശ്രിതം അടങ്ങിയ ജൈവവളമാണ് ഉപയോഗിച്ചത്. വിത്ത് വിതച്ച് 120 ദിവസമായപ്പോഴേക്കും നെല്ല് കൊയ്യാൻ പാകമായിത്തീർന്നു. കേരള സർവകലാശാല പ്രസിലെ സീനിയർ ഫോർമാനായിരുന്നു വാസുദേവൻപിള്ള.
കൊയ്ത്തുത്സവം പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്.വി. സജിത്ത്, അനിതകുമാരി, കൃഷി അസിസ്റ്റന്റ് ശ്യാംകുമാർ, കരുണൻപിള്ള, ഹരിപ്രസാദ്, രാമകൃഷ്ണപിള്ള, കർഷകരായ ശാന്ത, ശങ്കരനാരായണൻ, രാമചന്ദ്രൻ, ഗൗതം, ശ്യാമള അമ്മ തുടങ്ങിയവർ പങ്കെടുത്തു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ