മാലിന്യ സംസ്കരണ പദ്ധതികൾ ഫയലിലൊതുങ്ങി
October 4, 2017, 3:00 am
ബി.ഉണ്ണിക്കണ്ണൻ

തിരുവനന്തപുരം: പകർച്ചവ്യാധികൾ ഭീതിദമായി പെരുകുമ്പോഴും , മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ കുറ്റകരമായ അലംഭാവത്തിൽ . ഈ സാമ്പത്തിക വർഷം ഇതിനായി നീക്കി വച്ച തുകയിൽ ചെലവിട്ടത് ആറ് ശതമാനം മാത്രം.
8221 പദ്ധതികളിലായി 584 കോടി രൂപയാണ് മാലിന്യ സംസ്കരണത്തിനായി ഇത്തവണ നീക്കി വച്ചത്. സാമ്പത്തിക വർഷം പകുതിയായിട്ടും ഇതിൽ 35 കോടി മാത്രമാണ് ചെലവഴിച്ചത്. ത്രിതല പഞ്ചായത്തുകൾ ചെലവിട്ട തുകയിൽ ഏറ്റവും പിന്നിൽ വയനാടും കോഴിക്കോടും തിരുവനന്തപുരവുമാണ്. സെപ്തംബർ 25 വരെയുള്ള കണക്കനുസരിച്ച് എറണാകുളം, കണ്ണൂർ, കാസർകോട് , പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ ഒരു രൂപ പോലും ചെലവിട്ടില്ല.
പൊതു കക്കൂസുകൾ, മെ​റ്റീരിയൽ റിക്കവറി ഫെസിലി​റ്റി കേന്ദ്രങ്ങൾ, തുമ്പൂർമുഴി മോഡൽ എയറോബിക് യൂണിറ്റുകൾ, ചന്തകളിലും പൊതുസ്ഥലങ്ങളിലും ബയോഗ്യാസ് പ്ലാന്റുകൾ, സ്വീവേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റുകൾ, വീടുകളിൽ ഉറവിട മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾക്കെതിരായ ജനങ്ങളുടെ എതിർപ്പാണ് പദ്ധതി നിർവഹണം ഇഴയുന്നതിന്റെ കാരണമായി തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ത്രിതല പഞ്ചായത്തുകളിൽ
ഏറ്റവും പിന്നിൽ
( ചെലവഴിച്ച തുക ശതമാനത്തിൽ)
വയനാട്- 3.43
കോഴിക്കോട്- 3.48
തിരുവനന്തപുരം- 4.35
കൊല്ലം- 4.45

കോർപ്പറേഷനുകളിൽ
 കൊല്ലം- 1.82
തൃശ്ശൂർ -2
കോഴിക്കോട്- 2.80
തിരുവനന്തപുരം- 2.94
 കണ്ണൂർ- 4.07
 എറണാകുളം- 6.07

cr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ