പി.എസ്.സി: ഡിഗ്രി യോഗ്യതയുള്ള എല്ലാ തസ്തികകളിലും ഇരട്ടപ്പരീക്ഷ
October 7, 2017, 12:10 am
രാജൻ പുരക്കോട്
 
തിരുവനന്തപുരം: 'കറക്കിക്കുത്തിലുടെ' മാത്രം ഇനി എല്ലാ പി.എസ്.സി പരീക്ഷകളും പാസാകാമെന്ന് കരുതേണ്ട. ഒ.എം.ആർ പരീക്ഷയ്ക്ക് പുറമെ, പ്രാഗല്ഭ്യം പരിശോധിക്കാൻ വിവരണാത്മക പരീക്ഷയും വരുന്നു.
ഡിഗ്രി യോഗ്യതയുള്ള എല്ലാ തസ്തികകളിലും അടുത്ത കൊല്ലം ജൂലായോടെ ഇരട്ടപ്പരീക്ഷ വരും. പ്രാഥമിക ഒ.എം.ആർ പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവരെ ഉൾപ്പെടുത്തിയാണ് മെയിൻ പരീക്ഷ. ഏതെല്ലാം തസ്തികകളിൽ ഇരട്ടപ്പരീക്ഷ നടപ്പാക്കണമെന്ന് കമ്മിഷൻ പരീക്ഷാകൺട്രോളറെ അറിയിക്കും.
നിലവിൽ ഡിഗ്രി തലത്തിലുള്ള പ്രധാന തസ്തികകളായ ബി.ഡി.ഒ, ഡിവിഷണൽ അക്കൗണ്ടന്റ് (ജനറൽ സർവീസ്), ഡെപ്യൂട്ടി കളക്ടർ എന്നിവയ്ക്കാണ് പ്രിലിമിനറി, മെയിൻ പരീക്ഷകളുള്ളത്. ഇടയ്ക്കൊരു തവണ എസ്.ഐ തസ്തികയിലേക്കും നടത്തിയിരുന്നു. സിവിൽ സർവീസ് കാര്യക്ഷമമാക്കാൻ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് നടപ്പാക്കുന്നതോടെ, മിടുക്കും പ്രാപ്തിയുമുള്ള ഉദ്യോഗാർത്ഥികളാവണം സർവീസിലെത്തേണ്ടതെന്നാണ് കമ്മിഷന്റെ നിലപാട്. 2018 പകുതി വരെയുള്ള പരീക്ഷകളുടെ വിജ്ഞാപനമായത് കൊണ്ടാണ്, ഇരട്ടപ്പരീക്ഷ ഉടനില്ലാത്തത്. ഇക്കാര്യം വിജ്ഞാപനത്തിൽ പറയുകയും വേണം. ഇരട്ടപ്പരീക്ഷ വരുന്നതോടെ മിടുക്കരല്ലാത്തവർ പ്രിലിമിനറിയിൽ പുറത്താവും. മെയിനിനെത്തുന്നവർ മൂന്നിലൊന്നായി ചുരുങ്ങും. പ്രിലിമിനറിയിൽ അപാകതകളുണ്ടായാലും മെയിനിലെ മികച്ച പ്രകടനത്തോടെ മുന്നിലെത്താം.

അഞ്ഞൂറോളം
പരീക്ഷകൾ

 96 ഡിപ്പാർട്ടുമെന്റുകൾക്കായാണ് പി.എസ്.സി റിക്രൂട്ട‌്‌മെന്റ്. പ്രതിവർഷം അഞ്ഞൂറോളം പരീക്ഷകൾ.
 ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറിക്കും മെയിനിനും 100 മാർക്ക് വീതം.
ചോദ്യത്തിന്റെ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ പ്രിലിമിനറിക്ക് 40 - 50 ശതമാനത്തിൽ താഴെ കട്ട് ഓഫ് മാർക്ക്.
 സ്പെഷ്യലൈസേഷൻ വേണ്ട തസ്തികയ്ക്ക് ഇന്റർവ്യൂവും
 എൽ.ഡി.സിക്കും ഭാവിയിൽ ഇരട്ടപ്പരീക്ഷ


അമ്പതോളം പരീക്ഷകൾ
ദ്വിഘട്ടമായേക്കും

 കമ്പനി, ബോർഡ്, കോർപറേഷൻ ജൂനിയർ അസിസ്റ്റന്റ്
 സെക്രട്ടേറിയറ്റ്, പി.എസ്.സി, ലോക്കൽ ഫണ്ട് ഓഡിറ്റ് അസിസ്റ്റന്റ്
 യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ്, അസി. പബ്ലിക് പ്രോസിക്യൂട്ടർ, ഫുഡ് സേഫ്‌റ്റി ഓഫീസർ


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ