Wednesday, 18 October 2017 2.03 AM IST
മന്ത്രി മണിയുടെ സഹോദരന്റെ മരണം: ആശുപത്രിയിലെത്തിക്കാൻ പൊലീസ് എത്തിയില്ല, സി.ഐ അന്വേഷിക്കും
October 11, 2017, 11:37 am
കോട്ടയം: അബോധാവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയ മന്ത്രി എം.എം.മണിയുടെ സഹോദരൻ സനകനെ (56) ആശുപത്രിയിലെത്തിക്കാൻ പൊലീസ് വിമുഖത കാട്ടിയതായി ആക്ഷേപം. വഴിയോരത്ത് സനകൻ അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട് നാട്ടുകാർ ആദ്യം അറിയിച്ചത് വെള്ളത്തൂവൽ പൊലീസിനെയാണ്. എന്നാൽ വാഹനം ഇല്ലെന്ന മറുപടിയാണ് സ്റ്റേഷനിൽനിന്ന് കിട്ടിയത്.

തുടർന്ന് നാട്ടുകാർ മുൻകൈയെടുത്ത് ഓട്ടോറിക്ഷയിലാണ് സനകനെ വെള്ളത്തൂവൽ ആശുപത്രിയിൽ എത്തിച്ചത്. വെള്ളത്തൂവൽ പൊലീസിനെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ കേസ് അന്വേഷണം അടിമാലി സി.ഐയെ ഏൽപ്പിച്ചതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.   പറഞ്ഞു. സനകന് പിന്നീട് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ സനകൻ മരിക്കുകയും ചെയ്തു. സനകന്റെ ആന്തരികാവയവങ്ങൾ പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ