Saturday, 21 October 2017 9.18 PM IST
സി.പി.എം അക്രമങ്ങൾ ചൂണ്ടിക്കാട്ടുന്നത് എങ്ങനെ മതവിദ്വേഷമാകും: കുമ്മനം
October 12, 2017, 1:02 am
 കോടിയേരിക്ക് തുറന്ന കത്ത്
തിരുവനന്തപുരം: സി.പി.എം നടത്തുന്ന അക്രമങ്ങളും, നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച തീവ്രവാദ ഭീഷണിയും ചൂണ്ടിക്കാട്ടുന്നത് എങ്ങനെ മതവിദ്വേഷം പരത്തുന്നതാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനയച്ച തുറന്ന കത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ചോദിച്ചു.
കോടിയേരി ആഭ്യന്തരമന്ത്റിയായിരിക്കവെയാണ് കേരളത്തിൽ മത തീവ്രവാദികളുടെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് തെളിഞ്ഞതും, തീവ്രവാദത്തിന് ആയുധവും നൂറ് കോടി രൂപയും ലഭിച്ചതായി തടിയന്റവിട നസീർ സമ്മതിച്ചതും. ഇ.കെ.നായനാരെ വധിക്കാൻ പോലും ഇവരിൽ ചിലർ പദ്ധതിയിട്ടിരുന്നു. കേരളത്തിൽ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം മാവോയിസ്​റ്റുകളെക്കാൾ കൂടൂതലാണെന്ന് അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം വ്യക്തമാക്കിയിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടുമ്പോൾ ബി.ജെ.പിക്കെതിരെ തിരിയുന്നത് സംശയാസ്പദമാണ്.
വളപട്ടണത്ത് മഹമൂദിനെയെും തളിപ്പറമ്പിലെ ഷുക്കൂറിനെയും തലശ്ശേരിയിലെ ഫസലിനെയും കൊന്നത് താങ്കളുടെ പാർട്ടിക്കാരാണ്. രാമാന്തള്ളി പള്ളിയിലെ മുക്രിയെ പള്ളിയിൽ കയറി കൊന്നതും. നാദാപുരത്തെ കൊലപാതകങ്ങൾ നടത്തിയതും താങ്കളുടെ പാർട്ടിക്കാരാണ് . എന്നിട്ടും ബി.ജെ.പി ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാൻ പോകുന്നതായി ആക്ഷേപിക്കുകയാണെന്ന് .ബി.ജെ.പി വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന കോടിയേരിയുടെ പ്രസ്താവന ഭീതിയിൽ നിന്ന് ഉടലെടുത്തതാണെന്നും കുമ്മനം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ