Wednesday, 18 October 2017 1.50 AM IST
പൈശാചികം
October 12, 2017, 11:30 am
ലണ്ടൻ: കോംഗോയിൽ സർക്കാരിനെതിരെ സമരം നടത്തുന്ന വിമതഗ്രൂപ്പുകാരായ കമുയിന എൻസാപ്പുകാർ യുവതിയെയും ബന്ധുവായ ചെറുപ്പക്കാരനെയും ക്രൂരമായി കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവന്നു. നഗ്നയായ യുവതിയെ ഭർത്താവിന്റെ രണ്ടാംഭാര്യയിലെ മകനെക്കൊണ്ട് പരസ്യമായി ബലാൽക്കാരംചെയ്യിച്ചശേഷം ഇരുവരെയും ചാട്ടയ്ക്ക് തല്ലി. പിന്നീട് പരസ്യമായി തലവെട്ടിയശേഷം ചോരകുടിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ നടന്ന ഇൗ കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കസായ് ഒാക്സിഡന്റൽ പ്രവിശ്യയിലെ ല്യൂയ് ബോയിലാണ് അരുംകൊല നടന്നത്. യുവതി നടത്തുന്ന റസ്റ്റോറന്റിൽ എത്തിയ വിമതർക്ക് നിരോധിക്കപ്പെട്ട മത്സ്യം വിളമ്പിയെന്നാരോപിച്ചായിരുന്നു കൊലപാതകങ്ങൾ . യുവതിയുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ മകനും ഇൗ സമയം റസ്റ്റോറന്റിൽ ജോലിനോക്കിയിരുന്നു. ഗുരുതരമായ കുറ്റമാണ് ഇരുവരും ചെയ്തതെന്നാരോപിച്ച വിമതർ ഉടൻ തന്നെ ഇവരെ തടവിലാക്കി. ക്രൂരപീഡനമായിരുന്നു പിന്നീട്. അല്പദിവസങ്ങൾക്കുള്ളിൽ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
വിമതരുടെ തലവനാണ് യുവതിയെ തലമുടിയിൽ പിടിച്ചുവലിച്ച് ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നത്. രണ്ടാംഭർത്താവിന്റെ മകനെയും അവിടെയെത്തിച്ചിരുന്നു. ഇയാളെക്കൊണ്ട് യുവതിയെ പരസ്യമായി ബലാൽക്കാരം ചെയ്യിച്ചു. തുടർന്ന് അരുതാത്തത് ചെയ്തു എന്നാരോപിച്ച് ഇരുവരെയും ചാട്ടകൊണ്ട് തല്ലിച്ചതച്ചു. പിന്നീടായിരുന്നു കൊലപാതകം. പരസ്യമായിത്തന്നെ ഇരുവരുടെ തലയറുത്തു. കൊലയ്ക്കുശേഷം വിമതരിൽ ചിലർ രക്തംകുടിക്കുന്നതും ചെറുപ്പക്കാരന്റെ വെട്ടിയെടുത്ത തല ഉയർത്തിപ്പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.ഇവരുടെ മൃതദേഹങ്ങൾ രണ്ടുദിവത്തോളം പ്രദർശിപ്പിക്കുകയും ചെയ്തു.

ല്യൂയ് ബോയി പട്ടണം വിമതർ കുറച്ചനാൾ കൈയടക്കിയിരുന്നു. ഇൗ സമയത്താണ് അരും കൊലകൾ നടത്തിയത്. കൊടുംക്രൂരന്മാരാണ് കമുയിനക്കാർ. ല്യൂബോയി പട്ടണം പിടിച്ചെടുത്തശേഷം ആൾക്കാർ ജോലിക്കുപോകുന്നതും കുട്ടികൾ സ്കൂളിൽ പോകുന്നതും ഇവർ നിരോധിച്ചിരുന്നു. എതിർക്കുന്നവരെ ക്രൂരമായാണ് ശിക്ഷിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് പട്ടണത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ